എഡ്വേർഡ് സ്നോഡന് പൗരത്വം നൽകി റഷ്യ

By Web TeamFirst Published Sep 26, 2022, 11:39 PM IST
Highlights

രഹസ്യ രേഖകൾ ചോർത്തിയ കേസിൽ സ്നോഡനെ നാട്ടിലെത്തിക്കാനുള്ള അമേരിക്കൻ ശ്രമത്തിനിടെയാണ് പുടിന്‍റെ നീക്കം. . 2013 മുതല്‍ റഷ്യയില്‍ ജീവിക്കുന്ന സ്നോഡന്‍, അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്.

മേരിക്ക നടത്തിയ ചാരപ്രവർത്തി വെളിപ്പെടുത്തിയ മുൻ രഹസ്യാന്വോഷണ ഉദ്യോഗസ്ഥൻ എഡ്വോഡ് സ്നോഡന് റഷ്യ പൗരത്വം നൽകി. അമേരിക്കയിൽ നിന്ന് റഷ്യയിൽ അഭയം തേടിയിരുന്നു. 2013 മുതല്‍ റഷ്യയില്‍ ജീവിക്കുന്ന സ്നോഡന്‍, അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്.

അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി എജൻസി നടത്തുന്ന വിവര ചോർത്തലിനെക്കുറിച്ച് 2013 ലാണ് എഡ്വോഡ് സ്നോഡൻ വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ യാഹൂ ഫെയ്സബുക്ക് ആപ്പിൾ ഉൾപ്പടെ 9 ഇന്റർനെറ്റ് കമ്പനികളുടെ സർവറുകളും ഫോൺ സംഭഷണങ്ങളും അമേരിക്ക ചോർത്തുന്നു എന്നായിരുന്നു എഡ്വോഡ് സ്നോഡന്‍റെ വെളിപ്പെടുത്തൽ. നിയമ നടപടിക്ക് വിധേയനാക്കാൻ എഡ്വോഡ് സ്നോഡനെ തിരികെ കൊണ്ടുവരാനായി അമേരിക്ക ശ്രമിക്കുന്നതിനിടെയാണ്  പൗരത്വം നൽകി കൊണ്ടുള്ള റഷ്യൻ തീരുമാനം.

എഡ്വേര്‍ഡ് സ്നോഡന്‍റെ നേതൃത്വത്തില്‍  2017 ല്‍ ഇറക്കിയ മൊബൈല്‍ ആപ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വ്യക്തികളുടെയും സെലിബ്രേറ്റികളുടെയും, മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണ് 'ഹെവന്‍' എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പ്. ഫ്രീഡം പ്രസ് ഫൗണ്ടേഷനും, ഗാര്‍ഡിയന്‍ പ്രോജക്ടും ചേര്‍ന്നാണ് സ്നോഡന്‍റെ നേതൃത്വത്തില്‍ ആപ്പ് തയ്യാറാക്കിയത്. 

ഇന്ത്യയില്‍ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ എഡ്വേര്‍ഡ് സ്നോഡന്‍ രംഗത്തെത്തിയിരുന്നു. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും എഡ്വേര്‍ഡ് സ്‌നോഡന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിന് വേണ്ടി നിര്‍ബന്ധ ബുദ്ധിയോടെ നിലകൊള്ളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും, അവ വെറും 500 രൂപയ്ക്ക് ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. 

click me!