വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; ഇനി ഒന്നല്ല, മൂന്ന് മെസേജുകൾ പിൻ ചെയ്യാം, അതിലും പ്രത്യേകതയുണ്ട്!

By Web TeamFirst Published May 2, 2024, 7:40 AM IST
Highlights

വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. പിൻ ചെയ്ത മെസേജ് ചാറ്റിലുൾപ്പെട്ടവർക്ക് കാണാനാകും. പിൻ ചെയ്ത ചാറ്റ് വിൻഡോയ്ക്ക് മുകളിലായാണ് ഉണ്ടാകുക.

ദില്ലി: പുതിയ ഫീച്ച അവതരിപ്പിച്ച് വാട്ട്സ്ആപ്പ്.  ഇനി വാട്ട്സാപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനുള്ള അപ്ഡേഷൻ കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ അപ്ഡേഷൻ സഹായിക്കും. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. പിൻ ചെയ്ത മെസേജ് ചാറ്റിലുൾപ്പെട്ടവർക്ക് കാണാനാകും. പിൻ ചെയ്ത ചാറ്റ് വിൻഡോയ്ക്ക് മുകളിലായാണ് ഉണ്ടാകുക.

പിൻ ചെയ്തുവെയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്താൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയിൽ പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിൻ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അൺ പിൻ ചെയ്യാനുമാവും. കഴിഞ്ഞ ദിവസമാണ് ആപ്പ് ഡയലർ ഫീച്ചറിനെ കുറിച്ചുള്ള റിപ്പോർട്ട് വന്നത്.  വാട്ട്സാപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇൻഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. 

ഈ ഫീച്ചർ വരുന്നതോടെ നമ്പറുകൾ സേവ് ചെയ്യാതെ തന്നെ  കോൾ ചെയ്യാനാകും.  ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചർ. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

Read More :  ഭൂമിയില്‍ അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം; വരാന്‍ പോകുന്നത് കൂട്ടവംശനാശമെന്ന് പഠനം

click me!