'തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചെന്നിത്തല ആരോപണമുന്നയിക്കുന്നത്'; കേരളത്തോട് മാപ്പ് പറയണമെന്ന് റഹീം

Apr 24, 2020, 10:23 PM IST

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പ്രിംക്ലറില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുള്ള വൃത്തിക്കെട്ട രാഷ്ട്രീയ കളിയാണിതെന്നും റഹീം ന്യൂസ് അവറില്‍ പറഞ്ഞു.