മുഖ്യമന്ത്രിക്ക് കുടുക്കയിലെ പണം നീട്ടി യുകെജിക്കാരന്‍, പക്ഷേ പിന്നെ സംഭവിച്ചതാണ് ട്വിസ്റ്റ്..

Apr 29, 2020, 10:30 PM IST

സ്റ്റഡി ടേബിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണവുമായാണ് കണ്ണൂര്‍ എരഞ്ഞോളി നോര്‍ത്ത് യു പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ ദ്രുപത് മലാല്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന തലശ്ശേരി പൊലീസിന് അരികിലെത്തിയത്. മുഖ്യമന്ത്രിക്ക് ഇത് കൊടുക്കണമെന്നാണ് അവന് എസ്‌ഐ ബിനു മോഹനോട് പറയാനുണ്ടായിരുന്നത്. പൊലീസ് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് സംഭവിച്ചതാണ് ട്വിസ്റ്റ്..