എറണാകുളത്ത് ഹൈബി ഈഡനായി വോട്ട് ചോദിച്ച് ഭാര്യയും മകളും

Apr 8, 2019, 9:53 AM IST

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനായി പ്രചാരണത്തിന് ഭാര്യ അന്നയും മകള്‍ ക്ലാരയും ഇറങ്ങി. ആദ്യമൊക്കെ നാണിച്ച് നിന്നെങ്കിലും പതുക്കെ ഉഷാറായ ക്ലാര അച്ഛനൊപ്പം പര്യടനത്തിന് തുറന്ന ജീപ്പിലേക്കും കയറി. കുടുംബത്തോടൊപ്പം പര്യടനത്തിന് ഇറങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഹൈബിയും.