മദ്യശാലകള്‍ വീണ്ടും തുറന്നു, കിലോമീറ്ററുകള്‍ നീളത്തില്‍ ക്യൂ; കാണാം വീഡിയോ

May 4, 2020, 2:38 PM IST

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തി മദ്യശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ആന്ധ്രപ്രദേശില്‍ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടി നൂറുകണക്കിന് പേര്‍. 11 മണിക്ക് തുറക്കാനാണ് സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അനുമതി കൊടുത്തിരുന്നതെങ്കിലും രാവിലെ എട്ടുമണി മുതല്‍ തന്നെ വലിയ തിരക്കായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെയാണ് മദ്യശാലകള്‍ തുറന്നത്. ചിറ്റൂര്‍ ജില്ലയിലെ താടയിലെ തിരക്ക് കാണാം.