പ്രധാനമന്ത്രിയെ ഇനിയും വിമര്‍ശിക്കും, അതിന്റെ പേരില്‍ ജയിലാക്കുമെങ്കില്‍ ആക്കട്ടെ -കോടിയേരി

Mar 1, 2019, 1:33 PM IST

നരേന്ദ്രമോദിയെ ഇനിയും വിമര്‍ശിക്കുമെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധത്തിലൂടെ രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുന്നതായുള്ള കോടിയേരിയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.