മേലാല്‍ ഇത്തരം പ്രതികരണങ്ങള്‍ പാടില്ല, എസ് രാജേന്ദ്രനെതിരെ സിപിഎം നടപടി

Feb 14, 2019, 12:40 PM IST

ദേവികുളം സബ്കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സിപിഎം ജില്ലാകമ്മിറ്റിയുടെ അച്ചടക്കനടപടി. മേലാല്‍ ഇത്തരം പ്രതികരണങ്ങള്‍ പാടില്ലെന്നും പരസ്യപ്രതികരണം നടത്തരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു.