'ശുഹൈബ് മോഡലില്‍ ഇരട്ടക്കൊലപാതകം', കോടതി നടപടി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

Feb 18, 2019, 11:34 AM IST

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സമാന രീതിയില്‍ ഇരട്ടക്കൊലപാതകം നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറയുന്നു. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന കോടതി നിബന്ധന പാലിക്കാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നിയമ നടപടികളെ നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.