'തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാവില്ല', വിജിയെ ശകാരിച്ച് മണി

Dec 19, 2018, 3:58 PM IST

നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി തള്ളിയിട്ടുണ്ടായ അപകടത്തില്‍ മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം എം മണി ശകാരിച്ചതായി പരാതി. നീതി തേടി 10 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വിളിച്ചുണര്‍ത്തല്‍ എന്ന പേരില്‍ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രി ശകാരിച്ചതെന്ന് വിജി പറഞ്ഞു.