ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂര്‍

Feb 22, 2019, 12:08 PM IST

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനൊപ്പം ഇന്ത്യ ലോകകപ്പ് കളിക്കരുതെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ശശി തരൂര്‍ എംപിയുടെ പ്രസ്താവന. 1999ലെ യുദ്ധസമയത്തും ഇന്ത്യ പാകിസ്ഥാനൊപ്പം കളിച്ചിട്ടുണ്ടെന്നും പിന്മാറുന്നത് ഭീരുത്വമാണെന്നും തരൂര്‍ വ്യക്തമാക്കി.