ഫ്ലിപ്കാർട്ട് വീഡിയോ എത്തി; പരസ്യമില്ലാതെ, തികച്ചും സൗജന്യമായി വീഡിയോ കാണാം

By Web TeamFirst Published Aug 18, 2019, 6:50 PM IST
Highlights

ഫ്ലിപ്കാർട്ട് ആപ്ലിക്കേഷന്‍റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാൽ നാലാമതായി വീഡിയോ സെക്ഷൻ കാണുവാൻ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫ്ലിപ്കാർട്ട് ആരംഭിച്ചിട്ടുണ്ട്. 6.17 എന്ന ആപ്ലിക്കേഷൻ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്തവർക്കാണ് ഇപ്പോൾ സേവനം ഉപയോഗിക്കുവാൻ കഴിയുക. 

ആമസോൺ പ്രൈം വീഡിയോ മാതൃകയിൽ ഫ്ലിപ്‍കാർട്ടിന്‍റെ വീഡിയോ സർവ്വീസ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ലഭ്യമായി തുടങ്ങി. ഫ്ലിപ്കാർട്ടിന്‍റെ പ്രധാന ഷോപ്പിംഗ് ആപ്ലിക്കേഷൻ വഴി തന്നെയാണ് വീഡിയോകളും കാണാൻ സാധിക്കുക. ഇതിനായി പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല

ഫ്ലിപ്കാർട്ടിന്‍റെ വീഡിയോ സർവ്വീസ് ഇപ്പോൾ തികച്ചും സൗജന്യമാണെന്നതാണ് പ്രധാന ആകർഷണം,ഇപ്പോൾ പരസ്യങ്ങളുമില്ല. വരും ദിവസങ്ങളിൽ പരസ്യം ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. 

ഫ്ലിപ്കാർട്ട് ആപ്ലിക്കേഷന്‍റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാൽ നാലാമതായി വീഡിയോ സെക്ഷൻ കാണുവാൻ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫ്ലിപ്കാർട്ട് ആരംഭിച്ചിട്ടുണ്ട്. 6.17 എന്ന ആപ്ലിക്കേഷൻ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്തവർക്കാണ് ഇപ്പോൾ സേവനം ഉപയോഗിക്കുവാൻ കഴിയുക. 

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നീ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഫ്ലിപ്കാർട്ട് വീഡിയോയും പ്രവർത്തിക്കുന്നത്. ഡൈസ് മീഡിയ, ടിവിഎഫ്, വൂട്ട്, അരേ എന്നീ വീഡിയോ നിർമ്മാതാക്കളുടെ വീഡിയോകളും, ചില ബോളിവുഡ് സിനിമകളുമാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. തത്കാലം എക്സ്ക്ലൂസീവ് വീഡിയോകൾ ഫ്ലിപ്കാർട്ടിൽ ഇല്ല. വീഡിയോ സേവനത്തോട് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിൽ സ്വന്തം വീഡിയോകൾ നിർമ്മിക്കാൻ ഫ്ലിപ്കാർട്ട് പദ്ധയിടുന്നുണ്ട്. 

പ്രധാനമായും ഹിന്ദി വീഡിയോകളാണ് ഇപ്പോൾ ഫ്ലിപ്കാർട്ട് വീഡിയോയിലുള്ളത്. ചില തമിഴ്, കന്നഡി വീഡിയോകളും ലഭ്യമാകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉള്ളടക്കം ഫ്ലിപ്കാർട്ടിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിയോ അടക്കം ഈ മേഖലയിലേക്ക് കടന്ന് വരുവാൻ കോപ്പ് കൂട്ടുമ്പോഴാണ് ഫ്ലിപ്കാർട്ട് വീഡിയോ സ്ട്രീമിംഗിലേക്ക് കടക്കുന്നത്. 

click me!