'വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ, അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണോ?' പൊലീസിന്റെ മറുപടി

By Web TeamFirst Published Oct 7, 2023, 6:20 PM IST
Highlights

അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കേരളാ പൊലീസ്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വ്യാജസന്ദേശം ആരോ വീണ്ടും പ്രചരിപ്പിച്ചതാണെന്ന് പൊലീസ് അറിയിച്ചു. 

''എല്ലാ വാട്‌സ് ആപ്പ് കാളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല. ഏതാനും വര്‍ഷം മുന്‍പ് പ്രചരിച്ച  ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ്.'' അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. 

'മൂന്ന് പെണ്‍കുട്ടികളുമായി സ്‌കൂട്ടര്‍ യാത്ര, ഫോണ്‍ വിളിയും'; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

കാസര്‍ഗോഡ്: മൂന്നു പേരുമായി സ്‌കൂട്ടറില്‍ യാത്ര നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. അപകടകരമായി വാഹനം ഓടിച്ചെന്ന കുറ്റത്തിന് യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്ന് എംവിഡി അറിയിച്ചു. സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി മൊബൈലില്‍ സംസാരിച്ച് കൊണ്ട് പോകുന്ന യുവാവിന്റെ വീഡിയോ മറ്റൊരു വാഹനത്തിലെ വ്യക്തി പകര്‍ത്തി എംവിഡിക്ക് അയച്ചുനല്‍കുകയായിരുന്നു.

സംഭവത്തെ കുറിച്ച് എംവിഡി: 2023 സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍കോട് സീതാംഗോളിയില്‍ പിറകില്‍ മൂന്ന് പേരയും ഇരുത്തി മൊബൈലില്‍ നാലാമത് ഒരാളോട് സംസാരിച്ച് കൊണ്ട് ഒരുത്തന്‍ സ്‌കൂട്ടറില്‍ പാഞ്ഞ് പോകന്നത് കണ്ട് ചിലര്‍ പകച്ചു പോയി. എന്നാല്‍ പിന്നിലെ വണ്ടിയില്‍ വരികയായിരുന്ന ശ്രീ സജീഷ് ദൃശ്യം വ്യക്തമായി പകര്‍ത്തി പൂര്‍ണ്ണ വിവരങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് മെസഞ്ചറിലേക്ക് അയച്ച് നടപടി ആവശ്യപ്പെട്ടു. ഒട്ടും വൈകാതെ കാസര്‍ഗോഡ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തിച്ചു. എഎംവിഐ ജയരാജ് തിലക് വാഹനം ഓടിച്ച യുവാവിനെ കണ്ടെത്തി യാത്രകള്‍ സുരക്ഷിതമാക്കാന്‍ താക്കീത് നല്‍കി പിഴയിട്ടു. അപകടകരമായി വാഹനം ഓടിച്ചതിന് ലൈസന്‍സ് സസ്പന്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചു. സുരക്ഷ ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ്. ശ്രീ സജീഷിന് നന്ദി അറിയിക്കുന്നു. അടിക്കുറിപ്പ് : ശ്രീ സജീഷ് എന്നത് ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് അറിയിക്കുന്നു. വിവരം നല്‍കിയ ആളുടെ സുരക്ഷയെ കരുതി യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു സാങ്കല്പിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് അറിയിക്കുന്നു.

മുറിക്കുന്നതിനിടെ മരം മറുവശത്തേക്ക് വീണു, വീടിനു സമീപം നോക്കിനിന്ന 12വയസുകാരന് ദാരുണാന്ത്യം
 

click me!