786 രൂപയ്ക്ക് 30 ജിബി ഡാറ്റ: ബിഎസ്എന്‍എല്ലിന്‍റെ പുതിയ പ്ലാന്‍

Web Desk   | Asianet News
Published : May 27, 2020, 11:24 AM IST
786 രൂപയ്ക്ക് 30 ജിബി ഡാറ്റ: ബിഎസ്എന്‍എല്ലിന്‍റെ പുതിയ പ്ലാന്‍

Synopsis

ബിഎസ്എൻഎൽ കേരള ആണ് ട്വിറ്ററിലൂടെ പുതിയ പ്ലാൻ ലോഞ്ച് ചെയ്ത കാര്യം വരിക്കാരെ അറിയിച്ചത്. ബിഎസ്എൻഎല്ലിന്റെ ഈദ് പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്. 

കൊച്ചി: വരിക്കാർക്കായി ഈദിനോട് അനുബന്ധിച്ച് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്  ബിഎസ്എൻഎൽ. പുതിയ ബിഎസ്എൻഎൽ പ്രൊമോഷണൽ പ്ലാനിൽ 786 രൂപയ്ക്ക് 30 ജിബി ഡാറ്റയാണ് ലഭിക്കുക. 30 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭിക്കുക.

ബിഎസ്എൻഎൽ കേരള ആണ് ട്വിറ്ററിലൂടെ പുതിയ പ്ലാൻ ലോഞ്ച് ചെയ്ത കാര്യം വരിക്കാരെ അറിയിച്ചത്. ബിഎസ്എൻഎല്ലിന്റെ ഈദ് പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്.  ഈ പ്രൊമോഷണൽ പ്ലാൻ ഇന്ത്യയിലെ തങ്ങളുടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുക. നിലവിൽ ഈ പ്ലാൻ  കേരള, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ഈദ് പ്ലാൻ ബിഎസ്എൻഎല്ലിന്റെ ആപ്പിൽ നിന്നും വെബ്‌സൈറ്റിൽ നിന്നും പേടിഎം പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിൽ നിന്നും റീചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ  190 രൂപയുടെ റീചാർജ് പ്ലാനിൽ ഫുൾ ടോക്ക് ടൈം ഓഫറും ബിഎസ്എൻഎൽ നൽകുന്നുണ്ട്. മെയ് 26 വരെയാണ് ഈ പ്ലാൻ ലഭിക്കുക.  തമിഴ്നാട്, ചെന്നൈ എന്നീ രണ്ട് സർക്കിളുകളിൽ മാത്രമേ 190 രൂപയുടെ ഫുൾ ടോക്ക് ടൈം ഓഫർ ലഭിക്കുള്ളൂ.

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ