ഗൂഗിള്‍ പെട്ടു, 3000 കോടിയുടെ നഷ്ടപരിഹാര കേസ്.!

By Web TeamFirst Published Dec 11, 2020, 6:17 PM IST
Highlights

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഗൂഗിള്‍ അപ്ലിക്കേഷനുകള്‍ പ്രീലോഡുചെയ്തതിനാല്‍ ഉപയോക്താക്കള്‍ക്ക് അപ്ലിക്കേഷന്‍ സ്‌റ്റോറില്‍ നിന്ന് മറ്റ് സേര്‍ച്ച് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യാനുള്ള സാധ്യത കുറയുന്നുവെന്നാണ് സെസ്‌നാം ആരോപിക്കുന്നത്.

സേര്‍ച്ച് എന്‍ജിന്‍ എന്ന നിലയില്‍ വലിയ മേധാവിത്വമാണ് ഗൂഗിള്‍ മിക്ക രാജ്യങ്ങളിലും പുലര്‍ത്തുന്നത്. എന്നാല്‍ ഈ മേധാവിത്വം തന്നെ അവര്‍ക്ക് തിരിച്ചടിയാവുന്നു. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. ഗൂഗിളിന്റെ മേധാവിത്വം നിലനില്‍ക്കുന്നതിനാല്‍ തങ്ങളുടെ സേര്‍ച്ച് എന്‍ജിന് മതിയായ പരിഗണ ലഭിക്കുന്നില്ലെന്നു കാണിച്ച് സെസ്‌നാം ആണ് ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അത് ഒന്നും രണ്ടുമല്ല, 417 മില്യണ്‍ ഡോളറാണ്, അതായത് ഏകദേശം 3,000 കോടി രൂപയ്ക്കു തുല്യം. ഗൂഗിളിന്റെ തൊട്ടു പിന്നിലായാണ് ചെക്ക് റിപ്പബ്ലിക്കില്‍ സെസ്‌നാമിന്റെ സ്ഥാനം. ബിങ്, യാഹൂ, ഡക്ക്ഡക്ക്‌ഗോ എന്നിവര്‍ക്കും ഇവിടെ മതിയായ പ്രാധാന്യമുണ്ട്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡീഫോള്‍ട്ടായി ഗൂഗിള്‍ വരുന്നത് ഇവരുടെ വിപണി വിഹിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനെതിരേയാണ് കുത്തകാവകാശം ഉയര്‍ത്തി കാണിച്ച് സെസ്‌നാം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഗൂഗിള്‍ അപ്ലിക്കേഷനുകള്‍ പ്രീലോഡുചെയ്തതിനാല്‍ ഉപയോക്താക്കള്‍ക്ക് അപ്ലിക്കേഷന്‍ സ്‌റ്റോറില്‍ നിന്ന് മറ്റ് സേര്‍ച്ച് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യാനുള്ള സാധ്യത കുറയുന്നുവെന്നാണ് സെസ്‌നാം ആരോപിക്കുന്നത്. എന്നാല്‍, ഉപയോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ഒരു ചോയ്‌സ് ഉണ്ടെന്നും തങ്ങളുടെ ആധിപത്യം എവിടെയും ദുരുപയോഗം ചെയ്യുന്നില്ലെന്നു ഗൂഗിള്‍ ആവര്‍ത്തിച്ചു. സെസ്‌നാമിന്റെ അവകാശവാദത്തോട് ഗൂഗിള്‍ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു, കമ്പനിക്ക് അത്തരം ക്ലെയിമുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ സെസ്‌നം ഉന്നയിച്ച അവകാശവാദങ്ങള്‍ കമ്പനി നിഷേധിക്കുകയാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ഗൂഗിളിന്റെ കാറ്റലോഗിലേക്ക് ലോക്ക് ചെയ്തിട്ടില്ലെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. പ്ലേ സ്‌റ്റോര്‍ സന്ദര്‍ശിക്കാനും അവര്‍ ആഗ്രഹിക്കുന്ന ഏത് അപ്ലിക്കേഷനും ഡൗണ്‍ലോഡുചെയ്യാനും അവര്‍ക്ക് എല്ലായ്‌പ്പോഴും ഓപ്ഷനുമുണ്ട്. തന്നെയുമല്ല പ്ലേസ്റ്റോറില്‍ നിന്നല്ലാതെ തന്നെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി എപികെ ഫയലുകള്‍ ഉപയോഗിക്കാനും ആന്‍ഡ്രോയിഡ് ഫോണുകളില്‍ പറ്റും. എപികെ ഫയല്‍ ഫോണുകള്‍ക്ക് ഹാനികരമായേക്കാമെന്നതിനാല്‍ ഗൂഗിള്‍ ഈ രീതി ശുപാര്‍ശ ചെയ്യുന്നില്ല.

2011 നും 2018 നും ഇടയിലുള്ള ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സെസ്‌നം നടത്തിയ ക്ലെയിം. നഷ്ടപരിഹാരത്തിനായുള്ള അറിയിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ 30 ദിവസത്തെ സമയപരിധിയോടെ ഗൂഗിളിന് അയച്ചിരുന്നു, ഈ പോസ്റ്റിന് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി പറയുന്നു. നാശനഷ്ടങ്ങള്‍ ആവശ്യപ്പെട്ട് സെസ്‌നം ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്യും.
ചെക്ക് റിപ്പബ്ലിക്കില്‍ 25 ശതമാനം വിപണി വിഹിതം സെസ്‌നാമിനുണ്ട്. 

2019 ലെ വരുമാനം 4.69 ബില്ല്യണ്‍ ക്രൗണ്‍ ആയിരുന്നു, ഇത് ഏകദേശം 1,600 കോടി രൂപയാണ്. 2011 മുതല്‍ കമ്പനിയുടെ മൊത്തം വരുമാനം ഏകദേശം 32 ബില്ല്യണ്‍ ക്രൗണ്‍ ആണ്, അതായത് ഏകദേശം 10,900 കോടി രൂപ. ചെക്ക് റിപ്പബ്ലിക്കില്‍ മേധാവിത്വത്തിനായി സെസ്‌നം ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും കൂടെ നിരവധി പേരുണ്ട്. ഗൂഗിളിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ 165 കമ്പനികളും വ്യവസായ സ്ഥാപനങ്ങളും അടങ്ങുന്ന സംഘം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നവംബറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

click me!