ഉപയോക്താക്കളുടെ ഫേസ്ബുക്ക് പാസ്‌വേഡുകള്‍ മോഷ്ടിക്കുന്ന ആപ്പുകള്‍ ഗൂഗിള്‍ നീക്കി, ഈ ആപ്പുകള്‍ നിങ്ങള്‍ക്കുണ്ടോ?

By Web TeamFirst Published Jul 8, 2021, 9:34 AM IST
Highlights

തില്‍ 5.8 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള ആപ്ലിക്കേഷനുകള്‍ വരെയുണ്ട്. ഇത്തരത്തില്‍ വന്‍ ജനപ്രീതി നേടിയ ഒന്‍പത് ആപ്ലിക്കേഷനുകളുടെ ഡവലപ്പര്‍മാരെയാണ് സ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ തല്ലിയോടിച്ചത്. 

പയോക്താക്കളുടെ ഫേസ്ബുക്ക് ലോഗിന്‍ വിശദാംശങ്ങള്‍ മോഷ്ടിക്കുന്ന ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ വിലസുന്നതായി വിവരമുണ്ടായിരുന്നു. ഇവയിലേറെയും ജനപ്രിയവുമായിരുന്നു. എന്നാല്‍, ഒറ്റയടിക്ക് ഇതെല്ലാം ഗൂഗിള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു. ഇതില്‍ 5.8 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള ആപ്ലിക്കേഷനുകള്‍ വരെയുണ്ട്. ഇത്തരത്തില്‍ വന്‍ ജനപ്രീതി നേടിയ ഒന്‍പത് ആപ്ലിക്കേഷനുകളുടെ ഡവലപ്പര്‍മാരെയാണ് സ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ തല്ലിയോടിച്ചത്. 

അതായത് പുതിയ ആപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ഗൂഗിള്‍ പറയുന്നു. ഫോട്ടോ എഡിറ്റിംഗ്, ഫ്രെയിമിംഗ്, വ്യായാമം, പരിശീലനം, ജാതകം, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ നിന്ന് അനാവശ്യ ഫയലുകള്‍ നീക്കംചെയ്യല്‍ എന്നിവ പോലുള്ള ഉപയോഗപ്രദമായ സേവനങ്ങള്‍ കാട്ടിയാണ് ഈ മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ പണി പറ്റിച്ചത്. ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആപ്ലിക്കേഷനിലെ പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള ഒരു ഓപ്ഷന്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവയില്‍ പലതും പ്രവര്‍ത്തിച്ചത്. ഈ മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫേസ്ബുക്ക് ക്രെഡന്‍ഷ്യലുകള്‍ ഇവര്‍ അടിച്ചുമാറ്റുകയായിരുന്നു.

ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ലോഗിനുകളും പാസ്‌വേഡുകളും മോഷ്ടിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ആപ്ലിക്കേഷനുകള്‍ക്ക് ലഭിച്ചുവെന്ന് കണ്ടെത്തി. ഇഓരോ സാഹചര്യത്തിലും, ഫേസ്ബുക്ക് ടാര്‍ഗെറ്റുചെയ്തായിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ റബ്ബിഷ് ക്ലീനര്‍, ഇന്‍വെല്‍ ഫിറ്റ്‌നസ്, ജാതകം ഡെയ്‌ലി എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍ പലതിനും ഏകദേശം 1 ലക്ഷം ഡൗണ്‍ലോഡുകള്‍ വീതമുണ്ട്, ആപ്പ് ലോക്ക് കീപ്പ്, 50,000 ഡൗണ്‍ലോഡുകള്‍ വീതമുള്ള ലോക്കിറ്റ് മാസ്റ്റര്‍ എന്നിവയൊക്കെ പഠിച്ച കള്ളന്മാരാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

ഹോറോസ്‌കോപ്പ് ഡെയ്‌ലി, ആപ്പ് ലോക്ക് മാനേജര്‍ എന്നീ ആപ്പുകളും ഉപയോക്താക്കളെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നുവേ്രത. ഒന്‍പത് ആപ്ലിക്കേഷനുകളുടെയും ഡവലപ്പര്‍മാരെ സ്‌റ്റോറില്‍ നിന്ന് കമ്പനി നിരോധിച്ചിട്ടുണ്ടെന്നും അതായത് പുതിയ ആപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാന്‍ അവരെ അനുവദിക്കില്ലെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു. ഒടിപികള്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന എട്ട് പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ ജോക്കര്‍ എന്ന പേരിലുള്ള വൈറസ് ടാര്‍ഗറ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളിലാണ് ഈ തീരുമാനം. ഓക്‌സിലറി മെസേജ്, ഫാസ്റ്റ് മാജിക് എസ്എംഎസ്, ഫ്രീ ക്യാംസ്‌കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്‌കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വാള്‍പേപ്പറുകള്‍, സൂപ്പര്‍ എസ്എംഎസ് എന്നിവയാണ് ജോക്കര്‍ വൈറസ് ബാധിച്ച എട്ട് ആപ്ലിക്കേഷനുകള്‍. ഏറെ പേര്‍ ഡൗണ്‍ലോഡു ചെയ്ത ഇവയും ഗൂഗിള്‍ നിരോധിക്കുകയും പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

click me!