50 പേരുമായി വീഡിയോ കോണ്‍ഫറന്‍സിങ്: മെസഞ്ചര്‍ റൂംസ് ഉപയോഗിക്കാന്‍ എന്തു ചെയ്യണം?

By Web TeamFirst Published May 21, 2020, 11:52 AM IST
Highlights

ഷെയര്‍ ലിങ്ക് ഓപ്ഷനില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ വീഡിയോ ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് അയയ്ക്കുക. ആളുകള്‍ക്ക് ഒരു ലിങ്ക് അയച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് നിങ്ങള്‍ ക്രിയേറ്റ് ചെയ്ത റൂമില്‍ ചേരാന്‍ ഉപയോഗിക്കാം. നിങ്ങളുടെ ന്യൂസ് ഫീഡ്, ഗ്രൂപ്പുകള്‍, ഇവന്റുകള്‍ എന്നിവയുമായി ഈ ഉപയോക്താക്കള്‍ക്ക് റൂം പങ്കിടാനും കഴിയും.

മുംബൈ: ലോക്ക്ഡൗണില്‍ പെട്ടിരിക്കുന്നവര്‍ക്ക് ജോലികള്‍ സുഗമമായി ചെയ്യാന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് വീഡിയോ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. നേരത്തെ ഇത് ബീറ്റാ ഫോര്‍മാറ്റില്‍ ലഭ്യമായിരുന്നത് ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി തുറുന്നു. എല്ലാ മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്കും പുതുക്കിയ ഈ സവിശേഷത ഇപ്പോള്‍ ദൃശ്യമാണ്. ഒരേ സമയം 50 അംഗങ്ങളെ വരെ ചേര്‍ക്കാന്‍ ഇതിനു കഴിയും എന്നതാണ് ഫേസ്ബുക്ക് മെസഞ്ചര്‍ അപ്ലിക്കേഷനുകളുടെ പ്രധാന സവിശേഷത. ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്ത ഉപയോക്താക്കള്‍ക്കും അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും. സൂമിന്റെയും ഗൂഗിള്‍ മീറ്റിന്റെയും ശക്തമായ മത്സരത്തെ അതിജീവിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഫേസ്ബുക്ക് ഗ്രൂപ്പ് വീഡിയോ കോളിങ് വിളിക്കുന്നത് എങ്ങനെയെന്നു നോക്കാം. മറ്റ് മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കളുമായി ഒരു ലിങ്ക് പങ്കിടുന്നതിലൂടെ ആളുകളെ ചാറ്റ് റൂമിലേക്ക് ക്ഷണിക്കാന്‍ കഴിയും. അപ്ലിക്കേഷനില്‍ ഒരു ചാറ്റ് റൂം എങ്ങനെ സൃഷ്ടിക്കാമെന്നു നോക്കാം. ആദ്യമായി, പ്ലേ സ്‌റ്റോറില്‍ നിന്ന് മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്ലിക്കേഷന്‍ തുറക്കുക. നിങ്ങള്‍ അപ്ലിക്കേഷന്‍ തുറന്നുകഴിഞ്ഞാല്‍, രണ്ട് ഓപ്ഷനുകളുണ്ടാവും. ഒരു ചാറ്റ് വിഭാഗവും ഒരു പീപ്പിള്‍ വിഭാഗവും ഇതില്‍ കാണാം.

ആക്ടീവ് യൂസേഴ്‌സിന്‍റെ എണ്ണം കാണുന്നതിന് പീപ്പിള്‍ വിഭാഗത്തില്‍ ടാപ്പുചെയ്ത് ആക്ടീവ് ഓപ്ഷനില്‍ അമര്‍ത്തുക. തുടര്‍ന്ന്, ക്രിയേറ്റ് എ റൂം എന്ന ഓപ്ഷനില്‍ ടാപ്പുചെയ്യുക. നിങ്ങള്‍ ഈ ഓപ്ഷനില്‍ ടാപ്പുചെയ്തുകഴിഞ്ഞാല്‍, അവര്‍ ലിങ്ക് പങ്കിടുന്ന മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ദൃശ്യമാകും. ഉപയോക്താക്കള്‍ മെസഞ്ചര്‍ റൂമില്‍ ചേരുമ്പോള്‍, ലിങ്കോ ക്ഷണമോ ഉള്ള ആളുകള്‍ക്ക് അവരുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും കാണാന്‍ കഴിയും.

ഗ്രൂപ്പ് വീഡിയോ കോളിങ്ങിനെ സംബന്ധിച്ച് മെസഞ്ചര്‍ അതിന്റെ ഉപയോക്താക്കള്‍ക്കായി ഇങ്ങനെ കുറിക്കുന്നു, 'നിങ്ങള്‍ റൂമില്‍ ചേരുമ്പോള്‍, ലിങ്കോ ക്ഷണമോ ഉള്ള ആളുകള്‍ക്ക് നിങ്ങളുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും കാണാനും നിങ്ങള്‍ അതിലുണ്ടെന്നും അറിയാനാകും. ഫേസ്ബുക്കില്‍ നിങ്ങള്‍ ചങ്ങാതിമാരല്ലാത്ത ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം.' 

ഷെയര്‍ ലിങ്ക് ഓപ്ഷനില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ വീഡിയോ ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് അയയ്ക്കുക. ആളുകള്‍ക്ക് ഒരു ലിങ്ക് അയച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് നിങ്ങള്‍ ക്രിയേറ്റ് ചെയ്ത റൂമില്‍ ചേരാന്‍ ഉപയോഗിക്കാം. നിങ്ങളുടെ ന്യൂസ് ഫീഡ്, ഗ്രൂപ്പുകള്‍, ഇവന്റുകള്‍ എന്നിവയുമായി ഈ ഉപയോക്താക്കള്‍ക്ക് റൂം പങ്കിടാനും കഴിയും.

ഒരു ചാറ്റ് ഉപേക്ഷിക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് മുകളില്‍ ഇടത് വശത്ത് സ്ഥാപിച്ചിരിക്കുന്ന ക്ലോസിങ് ബട്ടണില്‍ അമര്‍ത്താം. ഉപയോക്താക്കള്‍ ഒരിക്കല്‍ ഇത് അമര്‍ത്തിയാല്‍ റൂം അവസാനിപ്പിക്കുന്നതിനുള്ള ഓപ്ഷന്‍ അവര്‍ക്ക് ലഭിക്കും. ഉപയോക്താക്കള്‍ ലീവ് റൂം ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, അവര്‍ക്ക് ആ മുറി താല്‍ക്കാലികമായി ഉപേക്ഷിച്ച് വീണ്ടും പ്രവേശിക്കാന്‍ കഴിയും.നിങ്ങള്‍ക്ക് കോളുകള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, എന്‍ഡ് റൂം ഓപ്ഷനില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് റൂം ശാശ്വതമായി അവസാനിപ്പിക്കാന്‍ കഴിയും.

മെസഞ്ചര്‍ റൂമുകള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍, ഭാവിയില്‍ ഇത് ഇന്‍സ്റ്റാഗ്രാം ഡയറക്റ്റ്, വാട്‌സാപ്പ്, പോര്‍ട്ടല്‍ എന്നിവയുമായി സംയോജിപ്പിക്കുമെന്ന് ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!