ഇനി ഫലമറിയാനുള്ളത് അഞ്ച് സംസ്ഥാനങ്ങളിലേത്; ബൈഡന്‍ പ്രതീക്ഷയില്‍

Nov 5, 2020, 7:48 AM IST

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. മിഷിഗണില്‍ കൂടി വിജയം ഉറപ്പിച്ചതോടെയാണ് ബൈഡന്‍ നിര്‍ണായകമായ ലീഡിലേക്ക് എത്തിയത്. ഇതേ ലീഡ് തുടര്‍ന്നാല്‍ മാജിക് നമ്പര്‍ എന്ന 270 നേടാന്‍ ബൈഡനാകും. പ്രസിഡന്റ് പദത്തിലേറാന്‍ 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്.

Video Top Stories