'ആലപ്പുഴയാണ് എനിക്കെല്ലാം...' സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങി കെ.സി വേണുഗോപാൽ
എം.പി അല്ലാതിരുന്ന കാലത്തും കെ.സി വേണുഗോപാൽ ആലപ്പുഴ വിട്ടുപോയിട്ടില്ല. ദേശീയ നേതൃത്വത്തിലായിരുന്നപ്പോഴും സ്വന്തം ഓഫീസ് ആലപ്പുഴയിൽ തന്നെ നിലനിർത്തി. ഈ അടുപ്പം തെരഞ്ഞെടുപ്പിലും സഹായിക്കുമെന്നാണ് കെ.സി വേണുഗോപാൽ പറയുന്നത്.
ആലപ്പുഴ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ്, കെ.സി വേണുഗോപാലിനെ നിയോഗിച്ചത്. ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ട കെ.സി വേണുഗോപാലിന് ആലപ്പുഴയാണ് എല്ലാം. ജനപ്രതിനിധിയായിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളും കാരുണ്യപ്രവർത്തനങ്ങളും ഒരു ടേമിന് ശേഷം മത്സരിക്കാനെത്തുന്ന കെ.സിയെ ഇത്തവണയും തുണയ്ക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.