Asianet News MalayalamAsianet News Malayalam

'ഞങ്ങൾ ആദിവാസി ഗോത്രക്കാരല്ല,തിരൂരിൽ ജനിച്ച് വളർന്നവരാണ്'; വിവാദ പരാമർശവുമായി എംഎൽഎ

തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയെ വിമർശിക്കാൻ താനൂർ എംഎൽഎ  നടത്തിയ ആദിവാസി വിരുദ്ധ പരാമർശം വിവാദമാകുന്നു. സ്വതന്ത്ര ഇടത് എംഎൽഎയായ വി അബ്ദുറഹ്മാനാണ്‌ ആദിവാസികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. ' സ്വന്തമായി കഴിവ് വേണം. ആദിവാസികളുടെ ഇടയില്‍ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാന്‍ വരണ്ട. ഞങ്ങള്‍ തിരൂരില്‍ ജനിച്ചു വളര്‍ന്നവരാണ്. ഞങ്ങള്‍ ആദിവാസി ഗോത്രത്തില്‍ നിന്നും വന്നവരല്ല. ആദിവാസികളെ  അവിടെപ്പോയി പഠിപ്പിക്കണം. ഞങ്ങളുടെ  അടുത്ത് വന്ന് പഠിപ്പിക്കേണ്ട' എന്നാണ് അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 

First Published Nov 7, 2020, 2:53 PM IST | Last Updated Nov 7, 2020, 2:53 PM IST