ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് - ആൽഫിയ ജെയിംസ്
11 അന്താരാഷ്ട്ര മെഡലുകളും ലോക റാങ്കിങ്ങിൽ പത്താംസ്ഥാനവും നേടിയ ആൽഫിയ, നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ്.
ജീവിതം തന്നെ മാറ്റിമറിച്ച ഒരു അപകടത്തിൽ നിന്നും ദേശീയ ചാമ്പ്യനായി ഉയർത്തെഴുന്നേറ്റ കഥയാണ് ആൽഫിയ ജെയിംസിന് പറയാനുള്ളത്. പാര-ബാഡ്മിന്റൺ പ്ലെയറായ ആൽഫിയ മുൻപ് ബാസ്കറ്റ്ബോൾ താരമായിരുന്നു. നട്ടെല്ലിന് സംഭവിച്ച ഒരു പരിക്കിനോട് പൊരുതി ആൽഫിയ ഇന്ത്യയുടെ ഒന്നാം നമ്പർ വീൽചെയർ ബാഡ്‍മിന്റൺ താരമായി. കൂടാതെ രണ്ടു തവണ ദേശീയ ചാമ്പ്യനുമായി. 11 അന്താരാഷ്ട്ര മെഡലുകളും ലോക റാങ്കിങ്ങിൽ പത്താംസ്ഥാനവും നേടിയ ആൽഫിയ, നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ്.