ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് പ്രിയ രാജൻ

ജീവിതത്തിൽ തിരക്കുകൾക്ക് ഇടയിൽ പ്രകൃതിയുമായുള്ള ബന്ധം വിട്ടുപോകുന്നു എന്ന് തിരിച്ചറിഞ്ഞ പ്രിയ, മൗണ്ടൻ ക്ലൈമ്പിങ് തെരഞ്ഞെടുത്തു.

First Published Jun 9, 2024, 7:19 PM IST | Last Updated Jun 9, 2024, 7:19 PM IST

ചാർട്ടേഡ് അക്കൗണ്ടന്റായ പ്രിയ ഒരു അമ്മയാണെന്നതിൽ കൂടുതൽ അഭിമാനിക്കുന്നു. പ്രകൃതിയാണ് പ്രിയയുടെ മറ്റൊരു പ്രിയപ്പെട്ട വിഷയം. ജീവിതത്തിൽ തിരക്കുകൾക്ക് ഇടയിൽ പ്രകൃതിയുമായുള്ള ബന്ധം വിട്ടുപോകുന്നു എന്ന് തിരിച്ചറിഞ്ഞ പ്രിയ, മൗണ്ടൻ ക്ലൈമ്പിങ് തെരഞ്ഞെടുത്തു. ഇന്ത്യയിലെ വാലി ഓഫ് ഫ്ലവേഴ്സ് ആയിരുന്നു ആദ്യത്തെ ഡെസ്റ്റിനേഷൻ. ഇതുവരെ 40 പർവ്വതങ്ങൾ പ്രിയ കീഴടക്കി. ഇതിൽ യു.എ.ഇ മുതൽ എവറസ്റ്റ് ബേസ് ക്യാംപ് വരെയുണ്ട്. ഔട്ട്‍ഡോർ ജീവിതത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുന്ന പ്രിയ, സ്ഥിരമായി മൗണ്ടനീയറിങ് എക്സ്കർഷനുകളും നടത്തുന്നു.