വെന്യു ഫ്‌ളെക്‌സ് എഡിഷന്‍ എത്തി

By Web TeamFirst Published Jun 18, 2020, 12:26 PM IST
Highlights

ജനപ്രിയ മോഡല്‍ വെന്യുവിന്‍റെ സ്പെഷ്യൽ എഡിഷൻ മോഡൽ വിപണിയിലെത്തി. 

ജനപ്രിയ മോഡല്‍ വെന്യുവിന്‍റെ സ്പെഷ്യൽ എഡിഷൻ മോഡൽ വിപണിയിലെത്തി. ജന്മനാടായ ദക്ഷിണ കൊറിയയിൽ ആണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചത്.  ഹ്യുണ്ടായി വെന്യു ഫ്‌ളെക്‌സ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് കരുത്തേകുന്നത് ഹ്യുണ്ടായിയുടെ 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 121.2 ബിഎച്ച്പി പവറും 154 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് സിവിടി ട്രാന്‍സ്മിഷന് സമാനമായ സ്മാര്‍ട്ട് സ്ട്രീം ഐവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

ഫ്ലക്സ് വേരിയന്റിന് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. ദക്ഷിണ കൊറിയയിൽ നിർമിച്ച ഹ്യുണ്ടായി വെന്യുവിന് 4,040 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,585 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,520 മില്ലീമീറ്ററാണ് വീൽബേസ്. നിയോണ്‍ ഗ്രീന്‍-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ റെഗുലര്‍ പതിപ്പിന് സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് ഫ്‌ളെക്‌സ് എഡിഷന്‍ എത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ വിപണികള്‍ക്ക് മാത്രമായി എത്തിച്ചിരിക്കുന്ന ഈ വാഹനത്തിന് ഏകദേശം 13.56 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന. ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡുകള്‍ നല്‍കിയത് മുന്‍വശത്തിന് ഒരു പ്രീമിയം ഭാവം നല്‍കുന്നു. ഹെഡ്‌ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവ നിലവിലെ വെന്യുവില്‍ നിന്ന് കടമെടുത്തവയാണ്.

വാഹനത്തിന്റെ എക്സ്ക്ലൂസീവ് ഹോട്ട്-സ്റ്റാമ്പ് റേഡിയേറ്റർ ഗ്രില്ലാണ് പ്രധാന ആകർഷണം. ക്രോം നിറച്ച ഗ്രില്ലിന്റെ പാറ്റേൺ മെർസിഡീസ് ബെൻസിന്റെ ഡയമണ്ട്-പാറ്റേൺ ഗ്രില്ലിനെയും എം‌ജിയുടെ സ്റ്റാർ-റൈഡറിനെയും സ്റ്റാർ‌ലൈറ്റ് മാട്രിക്സ് ഗ്രില്ലിനെയും അനുസ്മരിപ്പിക്കുന്നതാണ്. ഫ്ലക്സ് എക്സ്ക്ലൂസീവ് കളർ സ്കീമിൽ സി പില്ലറിൽ ഒരു പ്രത്യേക വൃത്താകൃതിയിലുള്ള ബാഡ്ജ്എസ്‌യുവിക്ക് ലഭിക്കുന്നു. സാധാരണ മോഡലിൽ മറ്റ് കളർ സ്കീമുകളിൽ ഇതേ ബാഡ്ജ് ഒരു ആക്സസറിയായി തെരഞ്ഞെടുക്കാൻ സാധിക്കും.

ഡ്രൈവ് മോഡ് ഡയൽ, ക്ലൈമറ്റ് കൺട്രോൾ ഡയലുകൾ, എയർ വെന്റ് അഡ്ജസ്റ്ററുകൾ, ഒരേ നിറത്തിൽ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് തുടങ്ങി വിവിധ ഘടകങ്ങളിൽ പ്രത്യേക കളർ ഹൈലൈറ്റുകൾ ഹ്യുണ്ടായി വെന്യു ഫ്ലക്സിന്‍റെ അകത്തളം.  ബംമ്പറിന്റെ വശങ്ങളിലെ എയര്‍ ഇന്‍ ടേക്കുകള്‍ക്ക് പച്ച നിറം നല്‍കിയിരിക്കുന്നു. ഇതോടൊപ്പം ബംമ്പറിന്റെ താഴെ ഭാഗത്തായി ഗ്രീന്‍ ലൈന്‍ നല്‍കിയിട്ടുള്ളതും കൂടുതൽ പ്രീമിയം ഭാവം നല്‍കുന്നു. ഹ്യുണ്ടായിയുടെ സിഗ്നേച്ചര്‍ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളാണ് നൽകിയിരിക്കുന്നത്. വശങ്ങളില്‍ നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള റിയര്‍വ്യൂ മിററാണ് നല്‍കിയിട്ടുള്ളത്. ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, ഫ്‌ളെക്‌സ് എഡിഷന്‍ ബാഡ്ജിങ്ങ്, നിയോണ്‍ ഗ്രീന്‍ റൂഫ് എന്നിവയും പുതുമയാണ്. 2019 മെയ് 21നാണ് വെന്യുവിനെ ഇന്ത്യന്‍ വിപണയില്‍ എത്തിക്കുന്നത്.  

click me!