റോഡുകള്‍ എത്രവിധം? ഉടമകള്‍ ആരൊക്കെ? പിഡബ്ല്യുഡി പറയുന്നത് ഇങ്ങന!

By Web TeamFirst Published Aug 11, 2022, 12:45 PM IST
Highlights

"ഇവിടുള്ള സകല റോഡുകളുടെയും ഉത്തരവാദിത്വം ഞങ്ങള്‍ക്കാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ റോഡുകളെ പ്രധാനമായും അഞ്ചായി തരം തിരിക്കാം. അവ ദേശീയപാത, പിഡബ്ല്യുഡി റോഡുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകൾ, വനം വകുപ്പ്‌ റോഡുകൾ, ഇറിഗേഷൻ റോഡുകൾ എന്നിവയാണ്. കൂടാതെ കുറച്ച് റോഡുകള്‍ കെഎസ്ഇബിക്ക് കീഴിലും റെയില്‍വേയ്ക്ക് കീഴിലും വരും.." റോഡുകളെക്കുറിച്ച് വിശദമാക്കി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍   

ഴിഞ്ഞ ദിവസം നെടുമ്പാശേരിക്കടുത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ ഇനിയും മുക്തി നേടിയിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി റോഡിലെ കുഴികളാണ് സംസ്ഥാനത്ത് ചര്‍ച്ചാവിഷയം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20 നാണ് ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്‍കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വഭീമൻ കുഴിയിലേക്ക് വീണത്. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയാണ് മരിച്ചത്. ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമായിരുന്നു ഹാഷിമിന്റേത്. 

ഈ റോഡുകളില്‍ മരണം പതിയിരിക്കുന്നു, യാത്രികര്‍ സൂക്ഷിക്കുക!

എന്തായാലും ഈ സംഭവത്തിനു ശേഷം സംസ്ഥാനത്തെ റോഡുകളെപ്പറ്റിയും അവയുടെ പരിപാലനച്ചുമതലകളെപ്പറ്റിയും വന്‍ ചര്‍ച്ചയാണ് ഉയര്‍ന്നത്. പിന്നാലെ റോഡുകളിലെ കുഴി നിമിത്തം നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്‍തു.  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഇക്കാര്യത്തില്‍ വന്‍ വാഗ്വാദങ്ങളും നടന്നു. റോഡുകളുടെ മോശം അവസ്ഥയ്ക്ക് പൊതുമരാമത്ത് വകുപ്പിലെ ഭിന്നതയാണ് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  കാര്യങ്ങളിൽ പരിചയ കുറവ് ഉണ്ടെങ്കിൽ മുൻമന്ത്രി ജി സുധാകരനെ കണ്ട് മുഹമ്മദ് റിയാസ് ഉപദേശം തേടണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. എന്നാല്‍ സതീശൻ കേന്ദ്രസർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും എംടി രമേശ് പറയുന്നത് തന്നെയാണ് സതീശനും പറയുന്നത് എന്നുമായിരുന്നു റിയാസിന്‍റെ മറുപടി.

ഈ വാദകോലാഹലങ്ങള്‍ക്കിടയില്‍ പലരും അറിയാന്‍ മറന്നുപോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍ റോഡുകളാണ് ഉള്ളതെന്നും ഇവ ഏതൊക്കെത്തരം റോഡുകളാണ് എന്നും ഇവ ഏതൊക്കെ വകുപ്പുകള്‍ക്ക് കീഴിലാണ് വരുന്നത് എന്നും പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ സംസ്ഥാനത്തെ റോഡുകളെപ്പറ്റി വിശദമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കുകയാണ് പൊതുമരാമത്ത് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍. 

ഇത്തരം കരാറുകാറെ ഇനി കാത്തിരിക്കുന്നത് പടുകുഴി, ഉഗ്രന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

സംസ്ഥാനത്ത് ഏകദേശം ഒന്നരലക്ഷം കിലോമീറ്ററിനടുത്ത്‌ റോഡുകളുണ്ട്‌ എന്നും റോഡ്‌ സാന്ദ്രതയിൽ ദേശീയ ശരാശരിയേക്കാൾ എതാണ്ട്‌ മൂന്നിരട്ടിയാണ്‌ ഇതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറയുന്നു. സംസ്ഥാനത്ത് ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരു ലക്ഷം കിലോമീറ്ററിൽ അധികം റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല വരുന്നതെന്നാണ് പിഡബ്ല്യുഡി പറയുന്നത്.  

സംസ്ഥാനത്തെ റോഡുകളെ പ്രധാനമായും അഞ്ചായി തരം തിരിക്കാം എന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. അവ ദേശീയപാത, പിഡബ്ല്യുഡി റോഡുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകൾ, വനം വകുപ്പ്‌ റോഡുകൾ, ഇറിഗേഷൻ റോഡുകൾ എന്നിവയാണ്. കൂടാതെ കുറച്ച് റോഡുകള്‍ കെഎസ്ഇബിക്ക് കീഴിലും റെയില്‍വേയ്ക്ക് കീഴിലും ഉണ്ട്. 

റോഡിലെ കുഴിയിൽ വീണ് മരണം: കരാർ കമ്പനിക്കെതിരെ കേസ്, റോഡ് അറ്റകുറ്റപണിയിൽ വീഴ്ച 

ഇനി ദേശീയപാതകളുടെ കണക്ക് വിശദമാക്കുകയാണെങ്കില്‍ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 11 ദേശീയ പാതകളാണ് സംസ്ഥാനത്ത് കൂടി കടന്നു പോകുന്നത്. എന്‍എച്ച് 66 (തലപ്പാടി - ഇടപ്പള്ളി - കളയിക്കാവിള), എന്‍എച്ച് 544 (വാളയാര്‍ - ഇടപ്പള്ളി), എന്‍എച്ച് 85 (ബോഡിമേട്ട് - കുണ്ടന്നൂര്‍),  എന്‍എച്ച് 744 (കൊല്ലം - കഴുത്തുരുത്തി), എന്‍എച്ച് 766 (കോഴിക്കോട് - മുത്തങ്ങ), എന്‍എച്ച് 966 (കോഴിക്കോട് - പാലക്കാട്), എന്‍എച്ച് 183 (കൊല്ലം - തേനി), എന്‍എച്ച് 966 ബി (വെല്ലിംഗ്ടണ്‍ ഐലന്‍ഡ് - കുണ്ടന്നൂര്‍), എന്‍എച്ച് 966 എ (വല്ലാര്‍പ്പാടം - കളമശേരി), എന്‍എച്ച് 183 എ (ഭരണിക്കാവ് - വണ്ടിപ്പെരിയാര്‍), എന്‍എച്ച് 185  (അടിമാലി - കുമളി) എന്നവയാണവ.

ഇവയുടെ ആകെ നീളം ഏകദേശം 1800 കിലോമീറ്ററിന് അടുത്ത് വരും. അതായത് കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്‌ ഈ ദേശീയ പാതകളിലൂടെ ആണെന്നും ദേശീയ പാതാ അതോറിറ്റിക്കാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതല എന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനപാത ഉൾപ്പെടെ ഏകദേശം 30000 കിമി മുതൽ 32000ത്തോളം കിലോമീറ്റര്‍ വരെ മാത്രമാണ് പൊതുമരമാത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ എന്നും പിഡബ്ല്യുഡി പറയുന്നു. 

ടോൾ പ്ലാസ ഉപരോധിച്ച് ഹാഷിമിന്റെ ബന്ധുക്കളുടെ പ്രതിഷേധം, കുഴികളടക്കാമെന്ന് ഒടുവിൽ ഉറപ്പ്

"ഏകദേശം 30000 കിമി മുതൽ 32000 കിലോമീറ്റര്‍ വരെ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ, ഇനി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകൾ പരിശോധിക്കുകയാണെങ്കില്‍  കോർപ്പറേഷനുകൾക്ക്‌ കീഴിൽ ഏതാണ്ട്‌ 6000 കിലോ മീറ്റര്‍ റോഡുകള്‍ സംസ്ഥാനത്തുണ്ട്‌.. മുനിസിപ്പാലിറ്റികൾക്ക്‌ കീഴിൽ ഏകേദേശം 19,000 കിലോമീറ്റര്‍ റോഡുകളും ഗ്രാമ പഞ്ചായത്തുകൾക്ക്‌ കീഴിൽ ഏകദേശം 1.65 ലക്ഷം കിലോമീറ്റർ റോഡുകളും ഉണ്ട്‌.." ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

ഇനി സംസ്ഥാനത്തെ മറ്റ് വകുപ്പുകളുടെ കീഴിലുള്ള റോഡുകള്‍ പരിശോധിച്ചാല്‍ വനം വകുപ്പിന്‌ കീഴിൽ ഏകദേശം 4000 കിലോമീറ്ററുകളോളം റോഡുകളും  ഇറിഗേഷൻ വകുപ്പിന്‌ കീഴിൽ 2500 കിലോമീറ്ററോളം റോഡുകളും വരും. മാത്രമല്ല, ഇന്ത്യന്‍ റെയിൽവേയുടെയും വൈദ്യുത വകുപ്പിന്‍റെയും കീഴിലും സംസ്ഥാനത്ത് കുറച്ച്‌ റോഡുകളും വരുമെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ പറയുന്നു.

ഇക്കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ മരണം പതിയിരിക്കുന്നു!

click me!