2017 ആദ്യത്തില്‍ മരുതി വിറ്റ ആള്‍ട്ടോയുടെ എണ്ണം റെക്കോഡ്

By Web DeskFirst Published Jun 30, 2017, 5:48 PM IST
Highlights

ദില്ലി: മാരുതി സുസുക്കി ആള്‍ട്ടോ വന്‍ വിജയമാകുകയാണ്. ബെസ്റ്റ് സെല്ലിംഗ് വിഭാഗത്തില്‍ സ്ഥിരത നില നിര്‍ത്തുന്ന ഈ പാസഞ്ചര്‍ വെഹിക്കിള്‍ 2017 ലെ ആറു മാസം പിന്നിടുമ്പോഴും നില തുടരുകയാണ്. ഈ വര്‍ഷം വെറും അഞ്ചു മാസ കാലയളവില്‍ തന്നെ പോയത് ആള്‍ട്ടോയുടെ ഒരു ലക്ഷം യൂണിറ്റുകളാണെന്ന് കമ്പനി അവകാശപ്പെടുന്നു.

2000 ലായിരുന്നു ആദ്യ ആള്‍ട്ടോയുമോടിച്ച് മാരുതി വിപണിയിലേക്ക് ഇറങ്ങിയത്. ആദ്യ മൂന്ന് വര്‍ഷവും ഒരു ലക്ഷം യൂണിറ്റ് വീതം പോകുകയും ചെയ്തു. പിന്നീട് അനേകം വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാതായി. കാര്‍ ആദ്യമായി വാങ്ങിക്കുന്നവരും യുവാക്കളും ഒരുപോലെ നിര്‍ദേശിക്കാന്‍ തുടങ്ങിയതോടെ കാര്‍ വന്‍ വിജയമായി.

വര്‍ഷങ്ങളായി ആള്‍ട്ടോയുടെ 25 ശതമാനം ഇടപാടുകാരും 30 ല്‍ താഴെ പ്രായമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം 21,000 കാറുകളാണ് വിദേശ വിപണിയിലേക്ക് അയച്ചത്. ഏഷ്യയിലെ ശ്രീലങ്കയ്ക്കും ഫിലിപ്പീന്‍സിനും പുറമേ ലാറ്റിനമേരിക്കയിലെ ചിലിയിലും ഉറുഗ്വേയിലും വരെ ആള്‍ട്ടോ മികച്ച പ്രതികരണമുണ്ടാക്കി. എന്നാല്‍ പ്രകടനം മെച്ചപ്പെടുന്നതിന് അനുസരിച്ച് ശത്രുക്കളുടെ എണ്ണവും കൂടുകയാണ്. റെനോയുടെ ക്വിഡ്ഡാണ് ഏറ്റവും വലിയ എതിരാളികള്‍. ഹ്യുണ്ടായി യുടെ ഗ്രാന്റ് ഐ10 വില്‍പ്പന ചാര്‍ട്ടില്‍ മുകളിലുണ്ട്.

click me!