ഏറ്റവും വില കുറഞ്ഞ ബൈക്കുകളുമായി ബിഎംഡബ്ല്യു

First Published Jul 24, 2018, 3:24 PM IST
Highlights

ബിഎംഡബ്ല്യു ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നു. 2.99 ലക്ഷം രൂപ വിലയില്‍  ബിഎംഡബ്ല്യു G310 R,3.49 ലക്ഷം രൂപയില്‍ G310 GS എന്നീ ബൈക്കുകളാണെത്തുന്നത്.

ബിഎംഡബ്ല്യു ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നു. 2.99 ലക്ഷം രൂപ വിലയില്‍  ബിഎംഡബ്ല്യു G310 R,3.49 ലക്ഷം രൂപയില്‍ G310 GS എന്നീ ബൈക്കുകളാണെത്തുന്നത്.

പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R. 41 mm അപ്സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്. 140 mm, 131 mm എന്നിങ്ങനെയാണ് മുന്‍ പിന്‍ സസ്പെന്‍ഷനുകളിലെ ട്രാവല്‍. 110/70 R17 ടയറുകള്‍ മുന്നിലും 150/60 R17 ടയറുകള്‍ പിന്നിലും ബൈക്കില്‍ ഒരുങ്ങുന്നു. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഭാരം 158.5 കിലോ. സ്റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്‌ .

G310 R -ലുള്ള എഞ്ചിന്‍ തന്നെയാണ് G310 GS -ലും. 19 ഇഞ്ചാണ് മുന്‍ വീലിന്റെ വലുപ്പം. പിന്‍ വീലിന് 17 ഇഞ്ചും വലുപ്പമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. 169.5 കിലോയാണ് ഭാരം. റേസിംഗ് റെഡ്, പേള്‍ വൈറ്റ് മെറ്റാലിക്, കോസ്മിക് ബ്ലാക് നിറശൈലികള്‍ മോഡലില്‍ ലഭ്യമാണ്. ഇരു ബൈക്കുകളിലുമുള്ള 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 145 കിലോമീറ്ററാണ് G310 R -ന്റെ പരമാവധി വേഗം.

G310 R, G310 GS മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ ആയിരം ബുക്കിംഗ് ഇരു ബൈക്കുകളും കൂടി നേടിക്കഴിഞ്ഞു. ബുക്ക് ചെയ്തവര്‍ക്ക് അടുത്തയാഴ്ച മുതല്‍ പുതിയ ബൈക്കുകള്‍ ബിഎംഡബ്ല്യു കൈമാറും. 

click me!