ജീവനക്കാര്‍ക്ക് അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍; വീണ്ടും താരമായി ആ 'രത്നവ്യാപാരി'

By Web TeamFirst Published Sep 29, 2018, 1:25 PM IST
Highlights

ജീവനക്കാര്‍ക്ക്  അമ്പരപ്പിക്കുന്ന സമ്മാനങ്ങളുമായി സൂറത്തിലെ രത്ന വ്യാപാരി വീണ്ടും വാര്‍ത്തകളില്‍ താരമാകുന്നു. കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കാണ് ധൊലാക്കിയ ഒരു കോടി വിലവരുന്ന മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കിയത്. ഇത്തവണ നല്‍കിയ സമ്മാനത്തിന് ഏകദേശം ഒരു കോടി വിലമതിപ്പുണ്ട്. നേരത്തെ ബോണസായി വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച ധൊലാക്കിയ അമ്പരപ്പിക്കുന്ന രീതി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സൂറത്ത്:  ജീവനക്കാര്‍ക്ക്  അമ്പരപ്പിക്കുന്ന സമ്മാനങ്ങളുമായി സൂറത്തിലെ രത്ന വ്യാപാരി വീണ്ടും വാര്‍ത്തകളില്‍ താരമാകുന്നു. കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കാണ് ധൊലാക്കിയ ഒരു കോടി വിലവരുന്ന മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കിയത്. ഇത്തവണ നല്‍കിയ സമ്മാനത്തിന് ഏകദേശം ഒരു കോടി വിലമതിപ്പുണ്ട്. നേരത്തെ ബോണസായി വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച ധൊലാക്കിയ അമ്പരപ്പിക്കുന്ന രീതി തുടരുന്നുവെന്നാണ് സൂചന.

സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്. ഈ മൂന്ന് ജീവനക്കാരും തന്റെ കമ്പനിയില്‍ കൗമാര കാലം തൊട്ട് തന്റെ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. അവര്‍ ഏറെ വിശ്വസ്തരും തനിക്ക് ഏറെ പ്രിയപ്പെട്ടവരുമാണെന്ന് ധൊലാക്കിയ പറയുന്നു.

1977ല്‍ അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തില്‍ നിന്ന് 12 രൂപയുമായി സൂറത്തില്‍ ബസ്സിറങ്ങിയ സവ്ജി ധൊലാക്കിയ തന്റെ അധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയത് 6000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള വജ്ര സാമ്പ്രാജ്യമാണ്. ധൊലാക്കിയയുടെ കമ്പനിയില്‍ 5500 ജീവനക്കാരാണ് ജോലി നോക്കുന്നത്.

ജീവനക്കാര്‍ക്ക് അവരുടെ ജോലിയിലെ ആത്മാര്‍ത്ഥതക്ക് അനുസരിച്ച് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് ധൊലാക്കിയയുടെ രീതിയാണ്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്. അതിന് മുന്‍പ് 1260 കാറുകളും 400 ഫ്ളാറ്റുകളും ജീവനക്കാര്‍ക്ക് നല്‍കിയും ധൊലാക്കിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 

click me!