കൂടുതൽ സവിശേഷതകളോടെ ഹീറോയുടെ പുതിയ എക്സ്ട്രീം 160 R

By Web TeamFirst Published Aug 7, 2020, 4:27 PM IST
Highlights

നഗരത്തിലെ നിരത്തുകള്‍ക്ക്‌ അനുയോജ്യമായ ഈ സ്ട്രീറ്റ്‌ ഫൈറ്റര്‍ ബൈക്ക്‌, 4.7 സെക്കന്റുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്ന്‌ 60 കിലോമീറ്റര്‍ വേഗതയിലെത്തും. 160 CC വിഭാഗത്തിലെ ഹീറോയുടെ ആദ്യ ബൈക്കാണിത്‌. 

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എകസ്ട്രീം 160 R കേരളത്തിലും എത്തിയിരിക്കുന്നു. സവിശേഷമായ ഒട്ടനവധി ഫീച്ചറുകളോടെ, പ്രകടനത്തിനും ഉല്ലാസത്തിലും സമാനതകളില്ലാത്ത റൈഡിംഗ്‌ അനുഭവം പകരാന്‍ എത്തിയിരിക്കുകയാണ്‌ ബൈക്ക്പ്രേമികള്‍ കാത്തിരുന്ന എകസ്ട്രീം 160 R.

ഇറ്റലിയിലെ മിലാനില്‍ 2019ല്‍ നടന്ന EICMA ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ്‌ ഷോയില്‍ ഹീറോ അവതരിപ്പിച്ച 1.R കണ്‍സപ്റ്റ്‌ അടിസ്ഥാനമാക്കിയാണ്‌ എകസ്ട്രീം 160 R നിര്‍മ്മിച്ചിരിക്കുന്നത്‌.

നഗരത്തിലെ നിരത്തുകള്‍ക്ക്‌ അനുയോജ്യമായ ഈ സ്ട്രീറ്റ്‌ ഫൈറ്റര്‍ ബൈക്ക്‌, 4.7 സെക്കന്റുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്ന്‌ 60 കിലോമീറ്റര്‍ വേഗതയിലെത്തും. 160 CC വിഭാഗത്തിലെ ഹീറോയുടെ ആദ്യ ബൈക്കാണിത്‌. ഈ വിഭാഗത്തിലെ അഫോര്‍ഡബിളായ വിലയിലാണ്‌ പ്രീമിയം സ്റ്റൈലും മികച്ച ഫീച്ചറുകളുമുള്ള എകസ്ട്രീം 160 R വിപണിയില്‍ എത്തുന്നത്‌.

പുതിയ എകസ്ട്രീം 160 ‌R ന് എക്സ്സെന്‍സ്‌ ടെക്നോളജിയും അഡ്വാന്‍സ്ഡ്‌ പ്രോഗ്രാംഡ്‌ ഫ്യുവല്‍ ഇന്‍ജക്ഷനുമുള്ള 160 CC എയര്‍ കൂള്‍ഡ്‌ BS‌ 6 എഞ്ചിനാനുള്ളത്‌. അത്‌ 15 BHP @ 8500 RPM പവര്‍ ഔട്ട്പുട്ട്‌ നല്‍കുന്നു. 138.5 കിലോഗ്രാം ഭാരമുള്ള എകസ്ട്രീം 160 R ഈ ക്ലാസിലെ മികച്ച പവര്‍ ടു വെയ്റ്റ്‌ റേഷ്യോയുള്ള ബൈക്കാണ്‌. ഭാരം കുറഞ്ഞ ദൃഢതയുള്ള ഡയമണ്ട്‌ ഫ്രെയിമും 165 MM ഗ്രൗണ്ട്‌ ക്ലിയറന്‍സും സുഖകരമായ യാത്ര ഉറപ്പുനൽകുന്നു.

എക്‌സ്ട്രീം 160 ‌R ഈ സെഗ്മന്റിൽ ഫുള്‍ എല്‍ഇഡി പാക്കേജുള്ള ആദ്യത്തെ ബൈക്കാണ്‌. ഫ്രണ്ടില്‍ എല്‍ഇഡി ഡിആര്‍എല്‍ ഉള്ള സ്‌കള്‍പ്റ്റഡ്‌ ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്‌, ഹസാര്‍ഡ്‌ സ്വിച്ചുള്ള എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, റിയര്‍ എച്ച്‌ സിഗ്നേച്ചര്‍ എല്‍ഇഡി റ്റെയില്‍ ലാംപ്‌ എന്നിവ ഉണ്ട്‌. ഇന്‍വര്‍ട്ടഡ്‌ ഫുള്ളി ഡിജിറ്റല്‍ എല്‍സിഡി ഡിസ്പ്ലെയുള്ള ഈ ബൈക്കിന്‌ സൈഡ്‌ സ്റ്റാന്‍ഡ്‌ നിവര്‍ന്നാല്‍ എഞ്ചിന്‍ കട്ട് ഓഫാകുന്ന ഫീച്ചറുമുണ്ട്‌. ഈ സെഗ്മന്റിൽ ആദ്യമായി അതരിപ്പിച്ചിട്ടുള്ള ഫീച്ചറാണിത്‌.

ഫ്രണ്ട്‌ ഡിസ്ക്‌ വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌, ഡബിള്‍ ഡിസ്ക്‌ (ഫ്ഫണ്ട്‌ ആന്‍ഡ്‌ റിയര്‍) വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌ എന്നീ രണ്ടു വേരിയന്റുകള്‍ പേള്‍ സില്‍വര്‍ വൈറ്റ്‌, വൈബ്രന്റ്‌ ബ്ലൂ, സ്പോര്‍ട്സ്‌ റെഡ്‌ എന്നീ മുന്നു നിറങ്ങളില്‍ ലഭ്യമാണ്‌.

എക്‌സ്ട്രീം 160 ‌R (ഫണ്ട്‌ ഡിസ്ക്‌ വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌) എക്സ്‌ ഷോറും വില- 103553 രൂപ
എക്‌സ്ട്രീം 160 ‌R (ഡബിള്‍ ഡിസ്ക്‌ വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌) എക്സ്‌ ഷോറും വില-- 106576 രൂപ

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക- 0484 4039646, 0484 4039647

ഓണ്‍ലൈന്‍ ബുക്കിംഗിനും ഹോം ഡെലിവറിക്കും ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക: https ://www.heromotocorp.com/en-in/xtreme160r/
 

click me!