'റോഡ് അപകടം കൂടുന്നു', പ്രതിവർഷം പൊലിയുന്നത് ഒന്നര ലക്ഷം ജീവനുകളെന്ന് നിതിൻ ഗഡ്ക്കരി

By Web TeamFirst Published Feb 9, 2021, 10:19 PM IST
Highlights

ഏകദേശം 4.5 ലക്ഷം പേർക്ക് പരിക്കേൽക്കുന്നു. പ്രതിദിനം 415 പേരോളം മരണമടയുന്നു. മരിക്കുന്നവരിൽ 70 ശതമാനം പേരും18 നും 45 വയസിനും ഇടയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: രാജ്യത്ത് റോഡ് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. ഓരോ വർഷവും ഒന്നര ലക്ഷം പേരുടെ ജീവനാണ് റോഡപകടങ്ങളിൽ പൊലിയുന്നത്. ഏകദേശം 4.5 ലക്ഷം പേർക്ക് പരിക്കേൽക്കുന്നു.  പ്രതിദിനം 415 പേരോളം മരണമടയുന്നു. മരിക്കുന്നവരിൽ 70 ശതമാനം പേരും18 നും 45 വയസിനും ഇടയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 

2025 തോടെ റോഡപകട മരണനിരക്ക് ഇപ്പോഴുള്ളതിന്റെ 50 ശതമാനം കുറക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ വെബിനാറിൽ ഗഡ്കരി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!