ടാറ്റ കാറുകള്‍ക്ക് വീണ്ടും വില കൂടും

By Web DeskFirst Published Jul 24, 2018, 3:58 PM IST
Highlights
  • ഓഗസ്റ്റ് ഒന്നു മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

ഓഗസ്റ്റ് ഒന്നു മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും. 2.2 ശതമാനം വരെയാണ് വര്‍ദ്ധന. മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനപ്പെടുത്തി 35,000 രൂപയോളം വില കൂടും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതും നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളുമാണ് വില വര്‍ധനവിന് കാരണമെന്നാണ് കമ്പനി പറയുന്നത്.

ഇന്ത്യയില്‍ നാനോ മുതല്‍ ഹെക്‌സ എസ്‌യുവി വരെ നീളും ടാറ്റയുടെ കാര്‍ നിര. നിലവില്‍ 2.36 ലക്ഷം മുതലാണ് നാനോയ്ക്ക് വില. ഫ്‌ളാഗ്ഷിപ്പ് ഹെക്‌സയ്ക്ക് 17.89 ലക്ഷം രൂപ മുതലും വില തുടങ്ങുന്നു. 

ടാറ്റയുടെ ഹാച്ച്ബാക്ക് നിരയില്‍ നാനോ, ബോള്‍ട്ട്, ടിയാഗൊ എന്നീ മോഡലുകളാണുള്ളത്. സെഡാന്‍ നിരയില്‍ സെസ്റ്റ്, ടിഗോര്‍ മോഡലുകളും എസ്‌യുവി നിരയില്‍ സുമോ ഗോള്‍ഡ്, സഫാരി സ്റ്റോം, നെക്‌സോണ്‍, ഹെക്‌സ എന്നിങ്ങനെയുമാണ് ഉള്ളത്.

ഈ വര്‍ഷം മൂന്നാം തവണയാണ് ടാറ്റ കാറുകള്‍ക്ക് വില കൂട്ടുന്നത്. ഏപ്രിലില്‍ 60,000 രൂപയോളവും ജനുവരിയില്‍ 25,000 രൂപയോളവും കൂട്ടിയിരുന്നു.

click me!