പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.

09:51 AM (IST) Jul 17
ഉത്തർപ്രദേശിലെ കാൺപൂരിൽ ദീർഘനാളായി നട്ടെല്ലിനെ ബാധിച്ച രോഗത്തോട് പോരാടിയ 28 വയസ്സുകാരിയായ യുവതി ജീവനൊടുക്കി
09:18 AM (IST) Jul 17
തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താനായി കേരള പോലീസിന്റെ പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
09:03 AM (IST) Jul 17
12 മണിക്ക് ആശുപത്രിയിൽ 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നൽകിയത്. ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
08:52 AM (IST) Jul 17
നിലവിലെ അവസ്ഥയിൽ ബൂസ്റ്ററിലെ രണ്ട് എഞ്ചിനുകൾ എങ്കിലും മാറ്റി വയ്‌ക്കേണ്ടി വരും എന്നാണ് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ അറിയിപ്പ്. ഇതിന് സമയമെടുക്കും. അടുത്ത ആഴ്ച്ചയാകും അടുത്ത വിക്ഷേപണ ശ്രമം.
08:21 AM (IST) Jul 17
വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ
08:20 AM (IST) Jul 17
കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ്വ സ്ഥിതിയിൽ പുനഃസ്ഥാപിക്കണം എന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
07:41 AM (IST) Jul 17
ആസൂത്രണത്തിൽ വീഴ്ചയുണ്ടായില്ലെന്ന് എംജി രാജമാണിക്യം കൂട്ടിച്ചേർത്തു. പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല. വൈദ്യുതി വാങ്ങിയ ചെലവും കുത്തനെ കൂടുന്നു. 650 കോടിക്കാണ് മുൻ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം രണ്ടു മാസം മാത്രം 350 കോടിക്ക് വാങ്ങി.
07:38 AM (IST) Jul 17
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു
07:11 AM (IST) Jul 17
അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.