എഴുത്തുലോട്ടറി മാഫിയ തലവന്‍ അറസ്റ്റില്‍. എഴുത്തുലോട്ടറി ചൂതാട്ടം നടത്തിവന്ന പൊന്നാനി നൈതല്ലൂര്‍ സ്വദേശി പുലകുന്നത്ത് മണികണ്ഠന്‍ എന്ന റൈറ്റര്‍ മണി (52) യാണ് അറസ്റ്റിലായത്
മലപ്പുറം: എഴുത്തുലോട്ടറി മാഫിയ തലവന്‍ അറസ്റ്റില്‍. കേര ള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും നെറ്റ്‌വര്‍ക്കിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എഴുത്തുലോട്ടറി ചൂതാട്ടം നടത്തിവന്ന പൊന്നാനി നൈതല്ലൂര്‍ സ്വദേശി പുലകുന്നത്ത് മണികണ്ഠന്‍ എന്ന റൈറ്റര്‍ മണി (52) യാണ് അറസ്റ്റിലായത്. മുമ്പ് കടകള്‍ കേന്ദ്രീകരിച്ച് ലോട്ടറി ചുതാട്ടം നടത്തിയതിന്‍റെ പേരില്‍ മൂന്നു തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംശയം തോന്നാതിരിക്കാന്‍ കട ഒഴിവാക്കി വീട് കേന്ദ്രീകരിച്ച് ഫോണ്‍ വഴിയാണ് മണി ആവശ്യക്കാരെ സമീപിച്ചിരുന്നത്. ഓണ്‍ലൈന്‍ പേയ്മെന്‍റ് വഴി സ്വരൂപിക്കുന്ന ലക്ഷങ്ങള്‍ ബിനാമി അക്കൗണ്ടുകളിലായി കൈകാര്യം ചെയ്യുന്നതായി പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി. വാടക അക്കൗണ്ടുകളിലെ പണമിടപാടുകളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് പൊന്നാനി സി.ഐ അറിയിച്ചു.


