വിമാനടിക്കറ്റ് നിരക്ക് കുറയാന്‍ എപ്പോള്‍ ബുക്ക് ചെയ്യണം?

By Web DeskFirst Published Dec 1, 2016, 1:21 PM IST
Highlights

'ഏര്‍ളി ബേഡ്' പഴഞ്ചൊല്ലാണ് വിമാനടിക്കറ്റിന്റെ കാര്യത്തില്‍ നാം ഇതുവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ നിരക്ക് കുറച്ചുടിക്കറ്റ് കിട്ടും. നേരത്തെ ബുക്ക് ചെയ്ത് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ വിമാനക്കമ്പനികള്‍ അവസരമൊരുക്കിയിരുന്നു .എന്നാല്‍ ഇപ്പോള്‍ നടത്തിയ ചില താരതമ്യങ്ങളില്‍ വ്യക്തമായിരിക്കുന്നത് ചില റൂട്ടുകളില്‍ 10 ദിവസം മുമ്പ് ബുക്ക് ചെയ്യുന്നതിനേക്കാള്‍ ചിലവു വരുന്നുണ്ടത്രെ 30 ദിവസം മുമ്പ് ബുക്ക് ചെയ്താല്‍.

കൂടുതല്‍ ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി വിമാനക്കമ്പനികള്‍ മെട്രോ റൂട്ടുകളില്‍ ഡേറ്റ് അടുത്തുവരുമ്പോള്‍ നിരക്ക് കുറയ്ക്കാറുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി- മുംബൈ, മുംബൈ-ദില്ലി, ബംഗളൂരു- മുംബൈ, മുംബൈ- ഹൈദരാബാദ്, പൂനെ- ചെന്നൈ, കൊല്‍ക്കത്ത- ബംഗാള്‍ റൂട്ടുകളിലാണ് ആയിരം മുതല്‍ രണ്ടായിരം രൂപവരെ പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്യുമ്പോള്‍ കുറയുന്നത്.

ഡിപ്പാര്‍ച്ചര്‍ തീയതി അടുക്കുമ്പോള്‍ എയര്‍ലൈന്‍ കമ്പനികള്‍ നിരക്ക് കുറയ്ക്കാറുണ്ടെന്ന് ക്ലിയര്‍ട്രിപ്പ് പോലുള്ള ടിക്കറ്റ് ബുക്കിംഗ് കമ്പനികള്‍ പറയുന്നു. എന്നാല്‍ ഈ നിരക്ക് വ്യത്യാസം റൂട്ടുകള്‍ക്കനുസരിച്ചായിരിക്കും.

click me!