ഇംഗ്ലണ്ടിന് തിരിച്ചടി; നായകന്‍ മോര്‍ഗന് ഐസിസിയുടെ വിലക്ക്

By Web TeamFirst Published May 15, 2019, 7:24 PM IST
Highlights

ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയെ ശകാരിക്കുകയും ചെയ്തു ഐസിസി. മറ്റ് താരങ്ങള്‍ക്കും ഐസിസിയുടെ പണി കിട്ടി!.

ലണ്ടന്‍: ഇംഗ്ലണ്ട് ഏകദിന ടീം നായകന്‍ ഓയിന്‍ മോര്‍ഗന് ഒരു മത്സരത്തില്‍ വിലക്ക്. പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി. മാച്ച് ഫീയുടെ 40 ശതമാനം പിഴ ഒടുക്കണം മോര്‍ഗന്‍. ബ്രിസ്റ്റോള്‍ എകദിനത്തില്‍ 50 ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ ഇംഗ്ലണ്ട് നാല് മണിക്കൂറോളം സമയമെടുത്തിരുന്നു. 

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് മോര്‍ഗന്‍ ആവര്‍ത്തിക്കുന്നത്. ഇതാണ് താരത്തെ വിലക്കാന്‍ കാരണം. ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെ മോര്‍ഗന്‍ കുറഞ്ഞ ഓവര്‍ നിരക്ക് വഴങ്ങിയിരുന്നു. ഇതോടെ ട്രെന്‍റ് ബ്രിഡ്‌ജില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ മോര്‍ഗന്‍ കളിക്കില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്. 

ബ്രിസ്റ്റോള്‍ ഏകദിനത്തില്‍ പുറത്തായ ശേഷം സ്റ്റംപിലടിച്ച് അമര്‍ഷം രേഖപ്പെടുത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയെ ശകാരിക്കുകയും ചെയ്തു ഐസിസി. മത്സരം ആറ് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി(93 പന്തില്‍ 128 റണ്‍സ്) കളിയിലെ താരമായിരുന്നു ബെയര്‍സ്റ്റോ. നായകന്‍ മോര്‍ഗന്‍ ഒഴികെയുള്ള ഇംഗ്ലണ്ട് താരങ്ങള്‍ മാച്ച് ഫീയുടെ 20 ശതമാനവും പിഴയും അടയ്‌ക്കണം. 

click me!