
ചെന്നൈ: തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അവസരം കിട്ടുക, മൂന്നിലും ഗോള്‍ഡന്‍ ഡക്കായിട്ടും ഒരു കുലുക്കവുമില്ലാതെ താരവും ടീം മാനേജ്‌മെന്‍റും കട്ട സപ്പോര്‍ട്ടുമായി നില്‍ക്കുക. ഇതാണ് സൂര്യകുമാര്‍ യാദവിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ കാണുന്നത്.ഓസ്ട്രേലിയക്ക് എതിരെ ചെന്നൈ ഏകദിനത്തിലും ഗോള്‍ഡന്‍ ഡക്കായി സ്‌കൈ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ വലിയ ഞെട്ടലൊന്നുമുണ്ടായിരുന്നില്ല. എങ്കിലും സൂര്യയുടെ അതിദയനീയ പ്രകടനത്തില്‍ ആരാധകര്‍ ഇളകിയിരിക്കുകയാണ്. സൂര്യക്ക് പകരം സഞ്ജു സാംസണെ ടീമിലെടുത്തേ പറ്റൂ എന്നാണ് ആരാധകര്‍ വാദിക്കുന്നത്
ചെന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 36-ാംമത്തെ ഓവറില്‍ ആഷ്‌ടണ്‍ അഗറിന്‍റെ പന്തിന്‍റെ വേഗവും ദിശയും പിടികിട്ടാതെ സൂര്യകുമാര്‍ യാദവ് ബൗള്‍ഡാവുകയായിരുന്നു. പന്ത് വേഗത്തിലും താഴ്‌ന്നും വന്നപ്പോള്‍ സൂര്യ അത് കണ്ടുപോലുമില്ല. മുംബൈയിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നിലാണ് നേരിട്ട ആദ്യ പന്തില്‍ സൂര്യ മടങ്ങിയത്. രണ്ടിടത്തും ഒരേ രീതിയില്‍ സൂര്യ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഹാട്രിക് ഗോള്‍ഡന്‍ ഡക്കായ സൂര്യയെ എത്രയും പെട്ടെന്ന് മാറ്റി സഞ്ജുവിനെ ഏകദിന ടീമിലേക്ക് മടക്കിക്കൊണ്ടുവരണം എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുടെ ആവശ്യം.
സൂര്യയെ ഒളിപ്പിച്ചു നിര്‍ത്തിയിട്ടും രക്ഷയില്ല, സഞ്ജുവിനെ തഴഞ്ഞതിനെ ഇനി എന്ത് പറഞ്ഞ് ന്യായീകരിക്കും
ചെന്നൈയില്‍ സൂര്യയെ ഇറക്കാതെ കളി ജയിപ്പിക്കാനായിരുന്നു രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും ശ്രമം. കാരണം സൂര്യയെ ഇറക്കി പരാജയപ്പെട്ടാല്‍ സഞ്ജുവിനുവേണ്ടിയുള്ള മുറവിളി ശക്തമാവുമെന്ന് അവര്‍ക്കറിയാമെന്ന് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.സഞ്ജുവിന് തുടര്‍ച്ചയായി 10 അവസരങ്ങള്‍ നല്‍കൂ അപ്പോഴറിയാ അവനാരാണെന്നെന്നും ആരാധകര്‍ പ്രതികരിച്ചു.
സൂര്യകുമാര്‍ യാദവ് അമ്പേ പരാജയമായ ചെന്നൈ ഏകദിനത്തില്‍ ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ചെന്നൈഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. സ്കോര്‍: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1). ഓസീസിനായി ആദം സാംപ നാലും ആഷ്‌ടണ്‍ അഗര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ അബോട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി. ഇന്ത്യക്കായി വിരാട് കോലി 54 ഉം ഹാര്‍ദിക് പാണ്ഡ്യ 40 ഉം ശുഭ്‌മാന്‍ ഗില്‍ 37 ഉം കെ എല്‍ രാഹുല്‍ 32 ഉം രോഹിത് ശര്‍മ്മ 30 ഉം റണ്‍സ് നേടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!