ക്രിസ് ഗെയ്ല്‍ അടുത്ത സുഹൃത്ത്; വിന്‍ഡീസിനെ എഴുതിത്തള്ളാനാവില്ല: സച്ചിന്‍ ബേബി- വീഡിയോ

By Web TeamFirst Published May 31, 2019, 2:36 PM IST
Highlights

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ എഴുതിത്തള്ളാനാവില്ലെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഐപിഎല്ലില്‍ ക്രിസ് ഗെയ്ല്‍, ആേ്രന്ദ റസ്സല്‍ ഇവരെല്ലാം ടീമിന്റെ കരുത്താണ്. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ ഗെയ്‌ലിന്റെ ഫോം എല്ലാം അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

തിരുവനന്തപുരം: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ എഴുതിത്തള്ളാനാവില്ലെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഐപിഎല്ലില്‍ ക്രിസ് ഗെയ്ല്‍, ആേ്രന്ദ റസ്സല്‍ ഇവരെല്ലാം ടീമിന്റെ കരുത്താണ്. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ ഗെയ്‌ലിന്റെ ഫോം എല്ലാം അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ടോപ് സിക്‌സ് എന്ന് പറയുമ്പോള്‍ അതില്‍ വിന്‍ഡീസും ഉള്‍പ്പെടുമെന്ന് സച്ചിന്‍ ബേബി വ്യക്തമാക്കി. 

ഒന്നുമല്ലാത്ത വിന്‍ഡീസിനെ ഇവിടെ വരെ എത്തിച്ചത് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ്. അദ്ദേഹത്തെ സമ്മതിച്ച് കൊടുക്കുക തന്നെ വേണം. ഗെയ്്ല്‍ ചാറ്റിങ്ങിനിടെ പറഞ്ഞിരുന്നു ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന്. അദ്ദേഹം എനിക്ക് പ്രിയപ്പെട്ടൊരു സുഹൃത്താണ്. ഗെയ്ല്‍ ലോകകപ്പ് കളിക്കുന്നതില്‍ എനിക്കും സന്തോഷം. നല്ലൊരു ടൂര്‍ണമെന്റായിരിക്കും ഗെയ്‌ലിനെന്നെും സച്ചിന്‍ ബേബി പറഞ്ഞു. 

"

പാക്കിസ്ഥാന്‍ അടുത്തിടെ നടന്ന പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റിന്റെ പിന്തുണയാണ് അവരുടെ ആത്മവിശ്വാസമെന്നും താരം കൂട്ടിച്ചേര്‍ത്തു.

click me!