
കൊച്ചി: എറണാകുളത്ത് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. ഗാന്ധിനഗര്‍ കോളനി സ്വദേശി 22കാരനായ മഹീന്ദ്രനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ നിന്നെത്തിയ യുവാവ്, കലൂര്‍ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള വെയ്റ്റിംഗ് ഷെഡില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ മഹീന്ദ്രനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി 1000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മഹീന്ദ്രനെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും നോര്‍ത്ത് പൊലീസ് ഇൻസ്പെക്ടര്‍ സിബി ടോം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam