സഹാറ മരുഭൂമിയില്‍ മരങ്ങള്‍  വെച്ചുപിടിപ്പിക്കാന്‍ പറ്റുമോ?

By Joe Joseph MuthireriFirst Published May 25, 2020, 6:58 PM IST
Highlights

ജോ ജോസഫ് മുതിരേരി എഴുതുന്നു: മരം വെച്ചുപിടിപ്പിച്ചാല്‍ സഹാറ മരുഭൂമി കാടാകുമോ? 
 

സഹാറമരുഭൂമി ആണ് ഇന്ന് ഭൂമിയിലെ പൊടി ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ ഉറവിടം. ശക്തമായ പൊടിക്കാറ്റില്‍ സഹാറയില്‍ നിന്ന് ഉയരുന്ന മണല്‍ക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയില്‍ വീഴാറുണ്ട്, യൂറോപ്പില്‍ വീഴാറുണ്ട് . പൊടിയുടെ ഈ ഭൂഖണ്ഡാന്തര യാത്രക്കിടയില്‍ വായുവിനെ ജലാംശം സ്വീകരിച്ച് ഇവ മഴയോടൊപ്പം താഴെ വീണാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് വളമായി മാറുന്നത്. യൂറോപ്പിനെ ഫലഭൂയിഷ്ഠമായി നിലനിര്‍ത്തുന്നതിലും സഹാറ മരുഭൂമിയിലെ പൊടിക്ക് വലിയ പങ്കുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം ആകും ല്ലേ ? സത്യമാണ്.

 

 

ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായ അമേരിക്കയെക്കാള്‍ വലുതാണ് സഹാറ മരുഭൂമി. പത്തോളം ഫ്രാന്‍സ് നിസ്സാരമായി സഹാറയില്‍ കൊള്ളിക്കാം. ഏറ്റവും വലിയ രണ്ടാമത്തെ മരുഭൂമി. ഒന്നാമന്‍ അന്റാര്‍ട്ടിക്ക തന്നെ. ചൂട് ഏറ്റവും കൂടിയ മരുഭൂമി. 80.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തീര്‍ണം. സഹാറ എന്നും മരുഭൂമി ആയിരുന്നില്ല. ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹാറ പച്ച പുതച്ച പ്രദേശം ആയിരുന്നു. 20 ലക്ഷത്തോളം ആളുകള്‍ താമസമാക്കിയിരുന്നു. ധാന്യങ്ങളും മറ്റും കൃഷി ചെയ്തിരുന്നു. ഭൂമിയുടെ ചരിവ് ആണ് സഹാറയെ സൃഷ്ടിടിച്ചത് എന്നും പറയപ്പെടുന്നു.

ഇന്ന് ആഗോളതാപനത്തില്‍ ഉരുകി ഒലിക്കുന്ന ഭൂമിയെ തണുപ്പിക്കാന്‍ സഹാറയെ പച്ച പുതപ്പിക്കുന്നത് വലിയ പരിഹാരം തന്നെയായിരിക്കും. ചില രാജ്യങ്ങള്‍ ചേര്‍ന്ന് അത്തരം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. 2012 ഡിസംബര്‍ 16 ന് ഖത്തറില്‍ ആരംഭിച്ച സഹാറ ഫോറസ്റ്റ് പ്രൊജക്ടില്‍ ജോര്‍ദാന്‍ ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ഭാഗം ആയിട്ടുണ്ട്. നല്ലത് തന്നെ. മരങ്ങള്‍ ഭൂമിയുടെ ശ്വാസകോശങ്ങള്‍ ആണ്. ഒരു ഹെക്ടര്‍ വനം വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഒരു ഡീസല്‍ കാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ ഓടിച്ചാല്‍ പുറപ്പെട്ടുവയ്ക്കുന്ന കാര്‍ബണിന് തുല്യമായതാണത്രേ . സഹാറ പച്ചപുതച്ചു മരങ്ങള്‍ നിറഞ്ഞ സ്ഥലം ആയാല്‍ ഏകദേശം 750 കോടി കാര്‍ബണ്‍ മാലിന്യങ്ങള്‍ അന്തരീക്ഷ വായുവില്‍ നിന്ന് നീക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ട. ഇത് അന്തരീക്ഷ താപം 8 ഡിഗ്രി ആയെങ്കിലും കാലക്രമേണ കുറയ്ക്കാന്‍ സഹായകമാകും എന്ന് പറയപ്പെടുന്നു.

പക്ഷെ എന്തൊക്കെയാണ് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ? ഒന്നാമത്തെ വലിയ പ്രശ്‌നം പണം തന്നെയാണ്. ഇത്തരം ബൃഹത് പദ്ധതിക്ക് ഏകദേശം 3 ലക്ഷം കോടി ഡോളര്‍ ഒരു വര്‍ഷം ചിലവ് വരും എന്ന് കണക്കു കൂട്ടിയിടിക്കുന്നു. ഇത്തരം പ്രോജക്ടുകള്‍ മുന്‍പ് നടപ്പാക്കിയിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. പക്ഷെ സഹാറയുടെ അത്ര വലുതല്ല എന്ന് മാത്രം. ചൈനയിലെ കുബുഖി ഇകോളജിക്കല്‍ റെസ്റ്ററേഷന്‍ പ്രൊജക്ട് കൊണ്ട് ഖുബചി മരുഭൂമിയിലെ മൂന്നില്‍ ഒന്ന് ഭാഗം ഇപ്പോള്‍ വൃക്ഷങ്ങള്‍ നിറഞ്ഞു സമ്പന്നമായി. 30 വര്‍ഷം എടുത്തു ഇത് വരെ എത്താന്‍.  ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഖുബുചി മരുഭൂമി പൂര്‍ണമായും ഫല വൃക്ഷങ്ങള്‍ കൊണ്ടും ആയിരക്കണക്കിന് വ്യത്യസ്ത ഇനം മരങ്ങള്‍ ചെടികള്‍ എന്നിവകൊണ്ടും സമൃദ്ധയായി വളര്‍ന്നു വരുന്നു. ചൈനീസ് സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.

സഹാറയെ പച്ച പുതപ്പിക്കാന്‍ ആവശ്യമായ ജലം അതിര്‍ത്തികളില്‍ ഉള്ള അറ്റ്‌ലാന്റിക് സമുദ്രം, മധ്യധരണ്യാഴി, ഏദന്‍ കടലിടുക്ക് എന്നിവയില്‍ നിന്ന് സമുദ്ര ജലം ശുദ്ധീകരിച്ച് എത്തിക്കേണ്ടി വരും. മരുഭൂമിയില്‍ എത്തുമ്പോള്‍ നീരാവി ആയി മാറാതെ ഇരിക്കാന്‍ അണ്ടര്‍ ഗ്രൗണ്ട് പൈപ്പുകളിലൂടെയേ ഇത് സാധ്യമാകൂ. വേഗം വളരുന്നത് കൊണ്ടും ഏത് കഠിന കാലാവസ്ഥയിലും പിടിച്ചു നില്‍ക്കുന്നത് കൊണ്ടും യൂക്കാലിപ്‌സ് ആയിരിക്കും ആദ്യ മരങ്ങള്‍ . ഇവയുടെ വേരുകള്‍ മണ്ണിനെ ആവശ്യത്തിന് സസ്യങ്ങള്‍ക്ക് വളരാന്‍ യോഗ്യമാക്കി മാറ്റുകയും പതിയെ പതിയെ മണ്ണിന്റെ ഘടന മാറി സസ്യങ്ങള്‍ വളരുകയും ചെയ്യും. പതിയെ അന്തരീക്ഷ ജലാംശം വര്‍ധിക്കും അവ മഴയുടെ അളവിനെ കൂട്ടും പതിയെ സഹാറ മാറും.

പക്ഷെ ഇവയൊക്കെ അത്ര എളുപ്പം സാധ്യവുമല്ല . കാണാതെ പോകുന്ന വലിയ പ്രശ്‌നങ്ങള്‍ ഉണ്ട്. സഹാറന്‍ രാജ്യങ്ങള്‍ എല്ലാം കൂടി പണം കണ്ടെത്തി കഴിഞ്ഞാല്‍ സഹാറയിലെ രണ്ടാമത്തെ വലിയ പ്രശനം നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ചെറിയ ജീവി ആയിരിക്കും -വെട്ടുകിളികള്‍. എന്ത് വെട്ടുകിളി എന്ന് ചിന്തിക്കാന്‍ വരട്ടെ. വന്‍വിനാശകാരികള്‍ ആയ വയറന്‍മാരാണ് ഇവറ്റകള്‍. ഒരു ചെറിയ കൂട്ടം വെട്ടുകിളികള്‍ക്ക് 2500 മനുഷ്യര്‍ ഒരു ദിവസം അകത്താക്കുന്ന ഭക്ഷണം നിസ്സാരമായി അകത്താക്കാന്‍ കഴിയും. അതായത് പച്ചപ്പ് ഒന്നും ബാക്കി ഉണ്ടാകാന്‍ ഇവറ്റകള്‍ അനുവദിക്കില്ല എന്ന് സാരം.

ഇവയെ എങ്ങനെ എങ്കിലും നേരിട്ടാല്‍ തന്നെ അടുത്തത് ഇത്തിരി വലിയ പ്രശ്നം ആയിരിക്കും.ഇതിനെ 'ഡോമിനോ എഫക്റ്റ്' എന്ന് പറയും. ചീട്ടുകള്‍ വരിവരിയായി നിരത്തി നിര്‍ത്തി ഒരു ചീട്ട് തട്ടി ഇട്ടാല്‍ ചെയിന്‍ റിയാക്ഷന്‍ പോലെ മറ്റു ചീട്ടുകള്‍ എല്ലാം വരി വരിയായി വീണു പോകുന്നത് കണ്ടിട്ടില്ലേ? ഇത് തന്നെയാണ് ഡോമിനോ എഫക്റ്റ് എന്ന് പറയുന്നത്. ഒരു ചെറിയ പ്രവൃത്തിയുടെ ഫലം ചങ്ങല പോലെ കണ്ണികളായി മറ്റ് സംഭവങ്ങളെ ബാധിക്കുന്നതിനെ ഡോമിനോ എഫക്റ്റ് എന്ന് പറയുന്നു . അനേക യന്ത്ര ഭാഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന ആകെ ഫലം ആണ് ഇത്. മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ആണ് ഡോമിനോ എഫക്ട് ഉപയോഗിക്കുക.

ഇതും സഹാറയുമായി എന്ത് ബന്ധം? സഹാറമരുഭൂമി ആണ് ഇന്ന് ഭൂമിയിലെ പൊടി ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ ഉറവിടം. ശക്തമായ പൊടിക്കാറ്റില്‍ സഹാറയില്‍ നിന്ന് ഉയരുന്ന മണല്‍ക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയില്‍ വീഴാറുണ്ട്, യൂറോപ്പില്‍ വീഴാറുണ്ട് . പൊടിയുടെ ഈ ഭൂഖണ്ഡാന്തര യാത്രക്കിടയില്‍ വായുവിനെ ജലാംശം സ്വീകരിച്ച് ഇവ മഴയോടൊപ്പം താഴെ വീണാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് വളമായി മാറുന്നത്. യൂറോപ്പിനെ ഫലഭൂയിഷ്ഠമായി നിലനിര്‍ത്തുന്നതിലും സഹാറ മരുഭൂമിയിലെ പൊടിക്ക് വലിയ പങ്കുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം ആകും ല്ലേ ? സത്യമാണ്.

സഹാറ മരുഭൂമിയാണ് ആമസോണ്‍ മഴക്കാടുകളിലേക്ക് വളം എത്തിക്കുന്നതില്‍ പ്രധാനി. സഹാറ ഇല്ലെങ്കില്‍ ആമസോണ്‍ ഉണ്ടാവില്ല. നാം സഹാറയെപച്ച പുതപ്പിക്കുന്നതിലൂടെ നശിപ്പിക്കുന്നത് മറ്റൊരു വലിയ മഴക്കാട് തന്നെ. അപ്പോള്‍ എന്ത് ചെയ്യാം? ബൃഹദ് പദ്ധതികള്‍ക്ക് വേണ്ടി സമയവും പണവും കളയാതെ കഴിയുന്നത്ര ഭൂമി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു തണുപ്പിക്കാം. മരം ഒരു വരം.

click me!