'ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നു'; സീറ്റ് കിട്ടാത്തത് കൊണ്ടല്ല കരഞ്ഞതെന്നും ബിന്ദു കൃഷ്ണ

Published : Mar 16, 2021, 09:46 AM ISTUpdated : Mar 16, 2021, 03:37 PM IST
'ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നു'; സീറ്റ് കിട്ടാത്തത് കൊണ്ടല്ല കരഞ്ഞതെന്നും ബിന്ദു കൃഷ്ണ

Synopsis

കൊല്ലത്ത് ജയം ഉറപ്പ്. കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ലെന്നും പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൊല്ലം: മഹിളാ കോൺ​ഗ്രസ് അധ്യക്ഷ എന്ന നിലയിൽ ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. അത് കീഴ്‍വഴക്കമാണെന്നും സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസ്സിലാകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്ത് ജയം ഉറപ്പാണ്. കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ലെന്നും പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ജനങ്ങളിലുള്ള വിശ്വാസമാണ് കൊല്ലത്തെ വിജയ പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 11 നിയമസഭാ മണ്ഡലത്തിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്നാണ് ആ​ഗ്രഹമെന്നും അങ്ങനെ തന്നെ സംഭവിക്കുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Also Read: 'കരഞ്ഞത് പ്രവർത്തകരുടെ സ്നേഹം കണ്ട്'; നാടകമെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021