മാവോയിസ്റ്റ് ഭീഷണി വക വയ്ക്കാതെ വോട്ട് ചെയ്യാനെത്തി നൂറ് വയസ്സുള്ള മുത്തശ്ശി!

By Web TeamFirst Published Nov 12, 2018, 2:54 PM IST
Highlights

ഛത്തീസ്‍ഗഢിലെ ദോർനപാൽ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിലാണ് നൂറ് വയസ്സുള്ള മുത്തശ്ശിയെത്തിയത്. മണ്ഡലത്തിന് ഏതാണ്ട് മുന്നൂറ് കിലോമീറ്റർ അകലെയാണ് ഇന്ന് മാവോയിസ്റ്റുകൾ ഏഴ് സ്ഫോടനങ്ങൾ നടത്തിയത്.

ദോർനപാൽ: മാവോയിസ്റ്റ് ആക്രമണഭീഷണി നിലനിൽക്കുന്ന 'ചുവപ്പ് ഇടനാഴി'യിലെ ഒരു മണ്ഡലമാണ് ദോർനപാൽ. അവിടെ ഇന്ന് രാവിലെ തന്നെ ഒരതിഥിയെത്തി. പേര് വിശ്വാസ്. വയസ്സ് നൂറ്!
 
മാവോയിസ്റ്റുകളുടെ ബഹിഷ്കരണാഹ്വാനം നില നിൽക്കുന്നതിനാൽ സാധാരണക്കാർ പോലും വോട്ട് ചെയ്യാൻ മടിയ്ക്കുന്ന മണ്ഡലത്തിലാണ് വിശ്വാസ് മുത്തശ്ശി, രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയത്. കൈയിലൊരു വടിയുണ്ടായിരുന്നു. നടക്കാനിപ്പോൾ ഇത്തിരി ബുദ്ധിമുട്ടുമുണ്ട് എന്നതൊഴിച്ചാൽ, വേറെ പ്രശ്നമൊന്നുമില്ല വിശ്വാസ് മുത്തശ്ശിയ്ക്ക്.
 
കനത്ത സുരക്ഷയിലാണ് ഛത്തീസ്‍ഗഢിൽ വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നത്. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മന്ദഗതിയിലാണ് പോളിംഗ്. ഉച്ച വരെ രേഖപ്പെടുത്തിയത് 20 ശതമാനം പോളിംഗ് മാത്രമാണ്.
click me!