നാല് ദിവസത്തിനിടെ രണ്ടാമത്തെ എഎപി എംഎല്‍എ ബിജെപിയില്‍; മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നുവെന്ന് കെജ്രിവാള്‍

By Web TeamFirst Published May 6, 2019, 6:56 PM IST
Highlights

ബിജ്വാസന്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ദേവീന്ദര്‍ സെറാവത്താണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ദില്ലി: ഒരാഴ്ച്ചക്കിടെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രണ്ടാമത്തെ എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറി. ബിജ്വാസന്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ദേവീന്ദര്‍ സെറാവത്ത് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്‍റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച എഎബി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

നരേന്ദ്ര മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. റാഫേല്‍ അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് എംഎല്‍എമാരെ വിലയ്ക്കുവാങ്ങുന്നത്. എത്ര എംഎല്‍എമാരെ വിലയ്ക്കെടുത്തുവെന്ന് ബിജെപി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

click me!