സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് തരംഗം; ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്ന് രാത്രി 7.30 പുത്തന്‍ പരിപാടി

By Web TeamFirst Published Feb 5, 2019, 1:36 PM IST
Highlights

രാഷ്ട്രീയ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാള്‍ പോസ്റ്റ് എന്ന പുതിയ പരിപാടിയുമായി എത്തുകയാണ്. ആറ് സെഗ്മെന്‍റുകളിലൂടെ ഈ തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളാകും വാള്‍ പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക

തിരുവനന്തപുരം: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കഴിഞ്ഞു. രാഷ്ട്രീയ വഴികളില്‍ വിജയം നേടാന്‍ പ്രമുഖ നേതാക്കളെല്ലാം തന്ത്രങ്ങളുമായി കളം നിറയുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി തെരഞ്ഞെടുപ്പ് ചൂട് ഏറ്റവുമധികം പെഴ്തിറങ്ങുന്നത് സോഷ്യല്‍ മീഡയയില്‍ കൂടിയാണ്. പ്രമുഖ പാര്‍ട്ടികളും നേതാക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ അടവുകള്‍ പയറ്റുകയാണ്. രാഷ്ട്രീയ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാള്‍ പോസ്റ്റ് എന്ന പുതിയ പരിപാടിയുമായി എത്തുകയാണ്.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രധാന രാഷ്ട്രീയ സംവാദങ്ങളും പോരാട്ടവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന വാള്‍പോസ്റ്റ് ഇന്ന് രാത്രി 7.30 ന് ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്യും. ആറ് സെഗ്മെന്‍റുകളിലൂടെ ഈ തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളാകും വാള്‍ പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ ഇടപെടലില്‍ 2014 ലും 2019 ലും വന്ന മാറ്റം എന്താണ്? സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വാക് പോരുകള്‍ എന്തൊക്കെ? സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ശ്രദ്ധ നേടുന്നതെങ്ങനെ? സോഷ്യല്‍ മീഡിയ എന്തുകൊണ്ട് വ്യാജവാര്‍ത്തകളുടെ വിളനിലമാകുന്നു? ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ട്രോളുകള്‍, പോള്‍ ഫലം തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. 

 

click me!