കുന്ദമം​ഗലത്ത് കടുത്ത പോരാട്ടം, മുൻതൂക്കം റഹീമിനും എൽഡിഎഫിനും

By Web TeamFirst Published Apr 29, 2021, 9:59 PM IST
Highlights

കോൺ​ഗ്രസിൽ നിന്നും മുസ്ലീം ലീ​ഗ് ഏറ്റെടുത്ത കുന്ദമം​ഗലം സീറ്റിൽ ഇക്കുറി പ്രാദേശിക കോൺ​ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണയെ ആണ് മുസ്ലീം ലീ​ഗ് മത്സരിപ്പിച്ചത്.

ഹാട്രിക് ജയം തേടിയിറങ്ങിയ പിടിഎ റഹീമിന് കുന്ദമം​ഗലത്ത് വിജയം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സ‍ർവേ പ്രവചിക്കുന്നു. കോൺ​ഗ്രസിൽ നിന്നും മുസ്ലീം ലീ​ഗ് ഏറ്റെടുത്ത കുന്ദമം​ഗലം സീറ്റിൽ ഇക്കുറി പ്രാദേശിക കോൺ​ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണയെ ആണ് മുസ്ലീം ലീ​ഗ് മത്സരിപ്പിച്ചത്.

 കുന്ദമം​ഗലം മണ്ഡലത്തിൽ ശക്തമായ വ്യക്തിബന്ധമുള്ള ദിനേശ് പെരുമണ്ണയ്ക്ക് അടിത്തട്ടിൽ കൃത്യമായ അടിയൊഴുക്ക് സൃഷ്ടിക്കാനാവും എന്ന് തിരിച്ചറിഞ്ഞാണ് ലീ​ഗ് ഈ വേറിട്ട നീക്കം നടത്തിയത്. എന്നാലും ആവേശം സൃഷ്ടിച്ച പോരാട്ടത്തിനപ്പുറം മണ്ഡലത്തിൽ അട്ടിമറി നടന്നേക്കില്ല എന്നാണ് പോസ്റ്റ് പോൾ സർവേയുടെ വിലയിരുത്തൽ  

എന്തായാലും രണ്ട് തവണയും കുന്ദമം​ഗലത്ത് ജയിച്ചു കയറിയ പിടിഎ റഹീമിനെപ്രതിരോധത്തിൽ നിർത്തി ദിനേശ് പെരുമണ്ണ പ്രചാരണത്തിൽ മുന്നേറിയുന്നത്. ഉറച്ച ബന്ധങ്ങളുള്ള മണ്ഡലത്തിൽ പിടിഎ റഹീമിന് ഹാട്രിക് ജയം ഇടത് ക്യാംപ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വ്യക്തിബന്ധങ്ങളുടെ ബലത്തിൽ ദിനേശ് പിടിക്കുന്ന വോട്ടുകൾ  എത്രത്തോളമായിരിക്കുമെന്ന കാര്യത്തി അവർക്ക് ആശങ്കയുണ്ട്.  

click me!