ഇടതുകോട്ടയിൽ റിയാസ് നായകൻ: ബേപ്പൂരിൽ ഇടത് ജയം പ്രവചിച്ച് സർവേ

By Asianet MalayalamFirst Published Apr 29, 2021, 9:51 PM IST
Highlights

2016-ൽ കോൺ​ഗ്രസിനായി മത്സരിച്ച ആദം മുൽസിയെ 14363 വോട്ടുകൾക്കാണ് സിപിഎമ്മിൻ്റെ വി.കെ.സി. മമ്മദ് കോയ വിജയിച്ചത്. 2011-ൽ ടി.സിദ്ധീഖ് വികെസിക്കെതിരെ അവിടെ കടുത്ത മത്സരം കാഴ്ചവച്ചിരുന്നുവെങ്കിലും വിജയം വികെസിക്കൊപ്പമായിരുന്നു.

ഇടതുകോട്ടയായ ബേപ്പൂരിൽ അട്ടിമറി സാധ്യതകൾ തള്ളി ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവേ. ഇടതിനൊപ്പം ഉറച്ചു നിൽക്കുന്ന ബേപ്പൂരിൽ ഇക്കുറി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ കൂടിയായ പി.എ.മുഹമ്മദ് റിയാസ് മികച്ച വിജയം നേടുമെന്നാണ് പോസ്റ്റ് പോൾ സർവേ പ്രവചിക്കുന്നത്. കോൺ​ഗ്രസിനായി മത്സരരം​ഗത്തുള്ള പി.എം.നിയാസ് ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഇടത്കോട്ടയിൽ അദ്ദേഹത്തിന് വിജയം അസാധ്യമായേക്കും എന്ന് സ‍ർവേ പറയുന്നു. 

2016-ൽ കോൺ​ഗ്രസിനായി മത്സരിച്ച ആദം മുൽസിയെ 14363 വോട്ടുകൾക്കാണ് സിപിഎമ്മിൻ്റെ വി.കെ.സി. മമ്മദ് കോയ വിജയിച്ചത്. 2011-ൽ ടി.സിദ്ധീഖ് വികെസിക്കെതിരെ അവിടെ കടുത്ത മത്സരം കാഴ്ചവച്ചിരുന്നുവെങ്കിലും വിജയം വികെസിക്കൊപ്പമായിരുന്നു. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കഴിഞ്ഞതവണ മത്സരിച്ച കെ.പി.പ്രകാശ് ബാബു 27000-ത്തിലേറെ വോട്ടുകൾ അവിടെ നേടിയിരുന്നു ഇക്കുറി രണ്ടാം അങ്കത്തിനിറങ്ങുന്ന പ്രകാശ് ബാബു അവിടെ ജയിച്ചു കേറാമെന്ന പ്രതീക്ഷയിലാണുള്ളത്. 

click me!