ഛത്തീസ്ഗഡിൽ രമൺ സിംഗിനെതിരെ വാജ്പേയിയുടെ മരുമകളെ മത്സരത്തിനിറക്കി കോൺഗ്രസ്

By Web TeamFirst Published Nov 7, 2018, 10:19 PM IST
Highlights

ഛത്തീസ്ഗഡിൽ ആദിവാസി, കർഷക രോഷം ബിജെപി സർക്കാരിന് വെല്ലുവിളിയാണ്. എങ്കിലും നാലാം തവണയും മുഖ്യമന്ത്രി കസേര തന്നെയാണ് രമണ്‍ സിംഗ് ലക്ഷ്യമിടുന്നത്. 


ദില്ലി:  ഛത്തീസ്ഗഢിൽ ആദിവാസി, കർഷക രോഷം   കനത്ത വെല്ലുവിളിയാണ് ബിജെപി സർക്കാരിന് സൃഷ്ടിക്കുന്നത്. എങ്കിലും നാലാം തവണയും മുഖ്യമന്ത്രി കസേര തന്നെയാണ് രമണ്‍ സിംഗ് ലക്ഷ്യമിടുന്നത്. ഛത്തിസ്ഗഡ് രാഷ്ട്രീയം ഏറ്റവും ഉറ്റുനോക്കുന്ന മത്സരമാണ് മുഖ്യമന്ത്രി രമൺ സിംഗ് മത്സരിക്കുന്ന രാജ് നന്ദ്ഗാവ്.

മൂന്നാം വട്ടവും ഈ സീറ്റിൽ മത്സരിക്കുന്ന രമൺ സിംഗിന്റെ പ്രധാന എതിരാളി മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ലയാണ്.അജിത് ജോഗിയുടെ ജനതാ കോൺഗ്രസും ഇടം പിടിച്ചതോടെ ശക്തമായ ത്രികോണ മത്സരം ഇത്തവണയുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.

click me!