'കമല്‍ നാഥ് സിഖ് വിരുദ്ധ കലാപത്തിൽ പങ്കാളി'; ബിജെപി നേതാവിന്‍റെ നിരാഹാരം ആരംഭിച്ചു

By Web TeamFirst Published Dec 17, 2018, 3:26 PM IST
Highlights

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന്‍റെ ദുരിതങ്ങള്‍ പേറുന്ന ദില്ലിയിലെ റ്റില്‍ക്ക നഗറിലാണ് തേജേന്ദ്രര്‍ പാല്‍ സിംഗ് ബാഗ നിരാഹാരമിരിക്കുന്നത്. കമല്‍ നാഥിനെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നതുവരെ തന്‍റെ നിരാഹാരം തുടരുമെന്നും തേജീന്ദര്‍ പാല്‍ സിംഗ് പറഞ്ഞു. 

ദില്ലി: കമല്‍ നാഥിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ നിരാഹാര സമരവുമായി  ബിജെപി നേതാവ്. സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍ നാഥിന് പങ്കുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് കമല്‍ നാഥ് അര്‍ഹനല്ലെന്നുമാണ് ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ സിംഗിന്‍റെ വാദം.  ഇന്നാണ് കമല്‍ നാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന്‍റെ ദുരിതങ്ങള്‍ പേറുന്ന ദില്ലിയിലെ റ്റില്‍ക്ക നഗറിലാണ് തേജീന്ദര്‍ പാല്‍ സിംഗ് ബാഗ നിരാഹാരമിരിക്കുന്നത്. കമല്‍ നാഥിനെ മുഖ്യമന്ത്രിയാക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് താന്‍ നിരാഹാരമിരിക്കുന്നത്. സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പങ്കാളിത്തമുള്ളയാളാണ് കമല്‍ നാഥ്. കമല്‍ നാഥിനെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നതുവരെ തന്‍റെ നിരാഹാരം തുടരുമെന്നും തേജീന്ദര്‍ പാല്‍ സിംഗ് പറഞ്ഞു. 

click me!