ഒന്ന് ഞങ്ങൾ പൂർത്തിയാക്കി; അടുത്തത് ഉടൻ തന്നെ; ട്വീറ്റുമായി രാഹുൽ ​ഗാന്ധി

By Web TeamFirst Published Dec 17, 2018, 7:33 PM IST
Highlights

''അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പാലിക്കാമെന്ന് പറഞ്ഞിരുന്ന വാഗ്ദാനം അധികാരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി പാലിച്ചിരിക്കുകയാണ്.'' മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിക്കുന്നു. ''ഒന്ന് പൂര്‍ത്തിയായി, അടുത്തത് ഉടൻ തന്നെ.'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

മധ്യപ്രദേശ്: നിയമസഭ തെരഞ്ഞെടുപ്പ് വേളകളിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞിരുന്ന വാഗ്ദാനമായിരുന്നു കാർഷിക വായ്പകൾ എഴുതിത്തള്ളും എന്ന്. അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പാലിക്കാമെന്ന് പറഞ്ഞിരുന്ന വാഗ്ദാനം അധികാരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി പാലിച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആദ്യം ഒപ്പിട്ടത് കർഷകവായ്പ എഴുതിത്തള്ളാനുള്ള ഫയലിലായിരുന്നു. ''മധ്യപ്രദേശിൽ മുഖ്യമന്ത്രി കാർഷിക വായ്പകൾ എഴുതിത്തള്ളി. ഒന്ന് പൂര്‍ത്തിയായി, അടുത്തത് വരാനിരിക്കുന്നു.'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

CM, Madhya Pradesh, waives farm loans.

1 done.

2 to go.

— Rahul Gandhi (@RahulGandhi)

''അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പാലിക്കാമെന്ന് പറഞ്ഞിരുന്ന വാഗ്ദാനം അധികാരം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി പാലിച്ചിരിക്കുകയാണ്.'' മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിക്കുന്നു. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളാമെന്നായിരുന്നു കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചത്. 2018 മാര്‍ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ള ദേശസാല്‍കൃത സഹകരണ ബാങ്കുകളില്‍ നിന്നുള്ള എല്ലാ കാര്‍ഷിക വായ്പകളും പുതിയ സർക്കാർ എഴുതിത്തള്ളി.  

വ്യവസായികളുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സാധിക്കുമെങ്കില്‍ എന്ത് കൊണ്ട് കര്‍ഷകരുടെ കാര്യത്തില്‍ അത് സാധിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ചോദ്യം. ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് നിയമസഭ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. ജയിച്ച മൂന്ന് മണ്ഡലങ്ങളിലും തങ്ങളുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പാലിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺ​ഗ്രസ്. ‌
 

click me!