ജാര്‍ഖണ്ഡിലും പിടിവിടാതെ ബിജെപി; കോണ്‍ഗ്രസിനും നേട്ടം

By Web TeamFirst Published May 23, 2019, 12:29 PM IST
Highlights

ഷിബു സോറന്‍റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി സഖ്യമായിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ ബിജെപിയെ നേരിട്ടത്.

റാഞ്ചി: ജാര്‍ഖണ്ഡില്‍ പിടിവിടാതെ ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കവെ, 14ല്‍ ഒമ്പതിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. 2014ലെ സംപൂജ്യരില്‍നിന്ന് കോണ്‍ഗ്രസിനും നേട്ടമായി. മൂന്ന് സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഷിബു സോറന്‍റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി സഖ്യമായിട്ടാണ് ഇത്തവണ കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ ബിജെപിയെ നേരിട്ടത്. ഖുണ്ഡി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ കാളി ചരണ്‍ മുണ്ഡെയും ജെഎംഎമ്മിന്‍റെ ഷിബു സോറനും മുന്നിലാണ്.  

കേന്ദ്രമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംപിയുമായ ജയന്ത് സിന്‍ഹ ലീഡ് തുടരുകയാണ്. വിഷ്ണു ദയാല്‍ റാം എന്നിവരും മുന്നിലാണ്. മുന്‍മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെക്കെതിരെ കാളീചരണ്‍ മുണ്ടെക്ക് നേരിയ ലീഡ് മാത്രമാണുള്ളത്. 2014ലെ തെരഞ്ഞെടുപ്പില്‍ 12 സീറ്റാണ് ബിജെപി നേടിയിരുന്നത്. രണ്ട് സീറ്റ് ജെഎംഎം പാര്‍ട്ടിയും നേടി. 

click me!