കേന്ദ്രപദ്ധതികളെക്കുറിച്ച് എത്ര പേർക്ക് അറിയാം? ഭൂരിഭാഗം പേർക്കും അറിയാവുന്നത് 'മുദ്ര' യോജന മാത്രം

By Web TeamFirst Published Feb 13, 2019, 7:57 PM IST
Highlights

അഭിമാനപദ്ധതികളായി കേന്ദ്രസർക്കാർ മുന്നോട്ടു വച്ച പലതും കേരളത്തിലുള്ളവർക്ക് പരിചിതമല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - എ ഇസഡ് അഭിപ്രായ സർവേ ഫലം വ്യക്തമാക്കുന്നത്. ഭൂരിഭാഗം പേർക്കും അറിയാവുന്നത് 'മുദ്ര' യോജനയെക്കുറിച്ച് മാത്രം. 

തൊഴിലില്ലായ്മ നേരിടാനും കർഷകപ്രശ്നങ്ങൾക്കുള്ള മറുപടിയായും കേന്ദ്രസർക്കാർ കൊണ്ടുവന്ന പല പദ്ധതികളെക്കുറിച്ചും ഭൂരിഭാഗം പേർക്കും കേരളത്തിൽ അറിവില്ല എന്നാണ് സർവേ ഫലം പറയുന്നത്. 

കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക പദ്ധതികളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?

  • മുദ്ര യോജന 56%
  • ആവാസ് യോജന 51%
  • ആയുഷ്മാൻ ഭാരത് 17%
  • അടൽ പെൻഷൻ 12%
  • ബ്ലൂ റെവലൂഷൻ 5%
  • കേജ് ഫാമിംഗ് 4%
  • കോൾഡ് ചെയിൻ 4%

കേന്ദ്രപദ്ധതികൾ സംസ്ഥാന സർക്കാർ എങ്ങനെ നടപ്പാക്കുന്നു?

  • വളരെ നന്നായി 14%
  • ഏറെക്കുറെ നന്നായി 14%
  • തൃപ്തികരം 34%
  • ഏറെക്കുറെ മോശം 12%
  • വളരെ മോശം 17%
  • അറിയില്ല 9%
click me!