വടകരയിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജൻ തന്നെ

By Web TeamFirst Published Mar 6, 2019, 12:36 PM IST
Highlights

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ തന്നെ വടകരയിൽ രംഗത്തിറക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മറ്റ് പേരുകളൊന്നും യോഗത്തിൽ ഉയർ‍ന്നുവന്നില്ല. ടി പി രാമകൃഷ്ണനാണ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പി ജയരാജന്‍റെ പേര് നിർദ്ദേശിച്ചത്.

വടകര: വടകര ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി പി ജയരാജൻ തന്നെ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ തന്നെ വടകരയിൽ രംഗത്തിറക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മറ്റ് പേരുകളൊന്നും യോഗത്തിൽ ഉയർ‍ന്നുവന്നില്ല. ടി പി രാമകൃഷ്ണനാണ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പി ജയരാജന്‍റെ പേര് നിർദ്ദേശിച്ചത്. കമ്മിറ്റ് ഇത് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കണ്ണൂരും കോഴിക്കോടും പി ജയരാജനുള്ള വലിയ ജനപിന്തുണ വോട്ടാക്കി മാറ്റാനാണ് പാർട്ടിയുടെ ആലോചന. കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, പി രാജീവ് എന്നീ പ്രമുഖ നേതാക്കളും സിപിഎമ്മിന്‍റെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ട്. പരമാവധി  മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ഇത്തവണ ശ്രമിക്കുന്നത്.

click me!